Thursday, December 18, 2014

സാക്ഷരം-2014


സാക്ഷരം റിപ്പോര്‍ട്ട് 2014
             കാഞ്ഞങ്ങാട് ജി വി എച്ച് എസ് എസ് 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്കാദമി നിലവാരത്തില്‍ വളരെ പിന്നിലായിരുന്നു. ഈ സ്ക്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും കൂട്ടമായി പരിശ്രമിച്ച് എസ് എസ് എല്‍ സി വിജയശതമാനം 100% ആക്കാന്‍ സാധിച്ചു എങ്കിലും വേണ്ടത് ക്ഷരജ്ഞാനമില്ലാത്ത കുട്ടികള്‍ ഞങ്ങളുടെ സ്ക്കൂളിലുണ്ടെന്ന തിരിച്ചരിവ് ഞങ്ങളുടെ ഉള്ള്ലില്‍ ഒരു വേദനയായി മാറി . ഇതിനു പരിഹാരമെന്നവണ്ണം ഞങ്ങള്‍ അക്ഷരക്ലാസുകള്‍ നടത്താന്‍ തീരുമാനിക്കുകയും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഈ അവസരത്തിലാണ് കാസര്‍ഗോഡ്ജില്ലാപഞ്ചായത്തും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന്സാക്ഷരം പരിപാടി ആവിഷ്ക്കരിച്ചത്. മറ്റെല്ലാ ബുദ്ധിമുട്ടുകളും മറന്ന് ഈ പദ്ധതി ഞങ്ങളുടേതായി ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ തീരുമാനിച്ചു.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ജാനകി കുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നു
                സാക്ഷരം പദ്ധതിയോടനുബന്ധിച്ച് ജൂലായ് 17 ന് മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു pre-test നടത്തുകയും അതില്‍നിന്ന് 80 ഓളം കുട്ടികള്‍ പിന്നോക്കരാണെന്ന് കണ്ടെത്തുകയും ചെയ്തു.

Wednesday, December 10, 2014

SSG MEETING

സ്കൂള്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപ്പില്‍ ഹൊസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ ബിജുലാല്‍ ക്ലാസ്സെടുക്കുന്നു
           ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് സ്കൂള്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപ്പ് യോഗം നടന്നു.യോഗത്തില്‍   ഹൊസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ ബിജുലാല്‍ ക്ലാസ്സെടുത്തു.പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷനായി.ഹെഡ്മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ പി.എ നവനീത ആശംസ അര്‍പ്പിച്ചു.യോഗത്തില്‍ പി.ടി.എ മെമ്പര്‍മാരും സമീപപ്രദേസവാസികളും സമീപകടയുടമകളും സംബന്ധിച്ചു.

വിളവെടുപ്പ്

സ്കൂളില്‍ വളര്‍ത്തിയ മത്തന്‍ വിളവെടുത്തപ്പേള്‍

സാക്ഷരം

സാക്ഷരം -2014, പ്രഖ്യാപനം
         കാഞ്ഞങ്ങാട് GVHSS ല്‍ ജൂലായ് 17 ന് നടത്തിയ Pre Test ല്‍ 80 ഓളം കുട്ടികളെ പഠനത്തില്‍ പിന്നോക്കക്കാരെന്ന് കണ്ടെത്തുകയും , അവര്‍ക്ക് ആഗസ്റ്റ് 7 മുതല്‍ തുടങ്ങിയ 'സാക്ഷരം-2014' പദ്ധതി നവംബര്‍-28 ന് അവസാനിക്കുകയും ചെയുതു. 55 ദിവസം നീണ്ട ഈ സാക്ഷരം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി.

          
      4/12/2014ന് വാര്‍ഡ് കൗണ്‍സിലര്‍ കാഞ്ഞങ്ങാട് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.ശോഭ, സ്കൂള്‍ ഹാളില്‍വെച്ച് 11.30 ന് സാക്ഷരം പ്രഖ്യാപനം നടത്തി. കുട്ടികള്‍ എറെ കൈയ്യടിയോടെ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. യോഗത്തിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. SRG കണ്‍വീനര്‍ ശ്രീമതി അനിത സാക്ഷരം ക്ലാസ്സിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ നവനീത ടീച്ചര്‍ , സീനിയര്‍ അസിസ്റ്റന്റ് ശ്രീ പവിത്രന്‍മാഷ് , സ്റ്റാഫ് സെക്രട്ടറി ഹരിദാസ് മാഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുഖ്യാതിഥിയായെത്തിയ BRC Trainor ശ്രീ.കേശവന്‍ നമ്പൂതിരിമാഷ് കുട്ടികളുടെ സൃഷ്ടികളുടെ പ്രകാശനം നിര്‍വ്വഹിച്ചു. സാക്ഷരം കുട്ടികളുടെ 30ഓളം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സാക്ഷരം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളായ 7Bയിലെ യൂസഫ് , ജസ്ന എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവഹിച്ചു. ശ്രീ.ജോര്‍ജ്ജുകുട്ടി മാസ്റ്റര്‍ ചടങ്ങിന് നന്ദിപ്രാകാശിപ്പിച്ച് യോഗം അവസാനിപ്പിച്ചു.

Monday, December 1, 2014

STATE WORK EXPERIENCE-2014

സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ അഭിരാമിന് അംഗീകാരം
അഭിരാം.പി.വി
ഈ വര്‍ഷത്തെ സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍ വെജിറ്റബിള്‍ പ്രിന്റിംഗ് HS വിഭാഗത്തില്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഭിരാം.പി.വി A ഗ്രേഡോടെ നാലാം സ്ഥാനം കരസ്ഥമാക്കി. പ്രൈമറി ക്ലാസ്സുമുതല്‍ അഭിരാം സംസ്ഥാന മേളകളില്‍ പങ്കാളിയായിട്ടുണ്ട്.

സബ് ജില്ലാ കലോത്സവം-2014

ഹൊസ്ദുര്‍ഗ് സബ് ജില്ലാ കലോത്സവത്തില്‍ കാഞ്ഞങ്ങാട് സൗത്തിന് മികച്ച വിജയം
സമാപന സമ്മേളനം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

അറബിക്ക് കലോത്സവം ജേതാക്കള്‍ക്കുള്ള ട്രോഫി ജി.വി.​എച്ച്.എസ്.എസ്.കാഞ്ഞങ്ങാടിന് സമ്മാനിക്കുന്നു
      2014 ഹൊസ്ദുര്‍ഗ് കലോത്സവത്തില്‍ HS വിഭാഗം അറബിക്ക് കലോത്സവത്തില്‍ ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് ടീം ചാമ്പ്യന്‍മാരായി. UP വിഭാഗം അറബിക്ക് കലോത്സവത്തില്‍ രണ്ടാം സ്ഥാനവും HS വിഭാഗം ജനറല്‍ വിഭാഗത്തില്‍ 106 പോയിന്റുകള്‍ നേടി ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് ടീം മികച്ച വിജയം കാഴ്ചവെച്ചു. പങ്കെടുത്ത 110 ഇനങ്ങളിലും ഗ്രേഡുകള്‍  കരസ്ഥമാക്കി. 20ല്‍ പരം ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തില്‍ ഇടം നേടി. നാടക മത്സരത്തില്‍  സ്കൂള്‍ ടീം അവതരിപ്പിച്ച " ചെമ്പന്‍പ്ലാവ് " പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. മികച്ച നടനായി അഭിരാം.കെയും നടിയായി അനുപ്രിയയും തിരഞ്ഞെടുക്കപ്പെട്ടു.

Monday, November 3, 2014

സ്കൂള്‍ പഠനയാത്ര



           യാത്ര നമുക്ക് ആഹ്ലാദം തരുന്നു.......
          ഉന്മേഷം തരുന്നു...... അറിവുതരുന്നു........
          ടെന്‍ഷനുകളകറ്റാന്‍ ഏറ്റവും നല്ലവഴിയാണത്രെ  യാത്ര.....!
   ഓരോ പഠനയാത്രയും ഈ  ലക്ഷ്യങ്ങളെല്ലാം സാക്ഷാത് കരിച്ചുകൊണ്ടു പോകന്നു.     അത് സഹപാഠികളോടൊത്താകുബോള്‍ എല്ലാം ഒന്നു കൂടി വര്‍ദ്ധിക്കുന്നു.
ശ്രാവണബല്‍ഗോളയിലെ ശിലാലിഖിതങ്ങള്‍ നോക്കികോ​​ണുന്നു
    ഈ വര്‍ഷത്തെ പഠനയാത്ര കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല, ശ്രാവണബല്‍ഗോള, മൈസൂര്‍ എന്നിവിടങ്ങളിലെ വിവിധ കാഴ്ചകളും ചരിത്രസ്മാരകങ്ങളും സന്ദര്‍ശിക്കുവാനുള്ളതായിരുന്നു. 52 പേരടങ്ങുന്ന കുട്ടികളുടെ സംഘം അവര്‍ക്ക് വഴികാട്ടിയായി അധ്യാപക സംഘം. ക്ലാസ്സ് മുറികളിലെ വിദ്യാര്‍ത്ഥി അധ്യാപക അതിര്‍വരമ്പുകളൊക്കെ എത്രപെട്ടന്നാണ് മാഞ്ഞു പോകുന്നത്........! കുട്ടികള്‍ക്ക് അവരുടെ സുഹൃത്തുക്കളെപ്പോലെ അധ്യാപകരെ മനസ്സിലാക്കുവാനും അധ്യാപകര്‍ക്ക് കുട്ടികളെ മനസ്സിലാക്കുവാനും ഇത്തരം വേളകള്‍ സാക്ഷ്യം വഹിക്കുന്നു!
എല്ലാം കുട്ടികള്‍ക്കും യാത്രാനുഭവങ്ങള്‍ ഉണ്ടാകും. കുറിച്ചിട്ട അനുഭവങ്ങളും അറിവുകളും നല്ല യാത്രാവിവരണങ്ങളായിത്തീരട്ടെ! ഏറ്റവും മികച്ച സൃഷ്ടികളും ഫോട്ടോകളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കും എന്ന ഉറപ്പോടെ........
പഠനയാത്രാസംഘം മൈസൂര്‍പാലസിനുമുമ്പില്‍

Friday, October 31, 2014

ബ്ലോഗ് പ്രഖ്യാപനം


കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ബ്ലോഗ് പ്രഖ്യാപനം
കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ശോഭ ബ്ലോഗുപ്രഖ്യാപനം നടത്തുന്നു


       കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ വകുപ്പും ഡയറ്റ് കാസര്‍ഗോഡും ഐ.ടി സ്ക്കൂളിന്റെ സഹായത്തോടെ ജില്ലയില്‍ നടപ്പിലാക്കി വരുന്ന BLEND (Blog for Dynamic Educational Network) ന്റെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ പ്രഖ്യാപനം ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാടില്‍ നടന്നുകാഞ്ഞങ്ങാട് ഡി ഇ ഒ സൗമിനി കല്ലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ശോഭ ബ്ലോഗുപ്രഖ്യാപനവും മികച്ച ബ്ലോഗുകള്‍ക്കുള്ള സമ്മാനദാനവും നിര്‍വ്വഹിച്ചു. ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട് , ജി എച്ച് എസ് എസ് കൊട്ടോടി, വരക്കാട് എച്ച് എസ് എസ് എന്നീ സ്ക്കൂളുകള്‍ സമ്മാനര്‍ഹരായി. സ്ക്കൂളുകളിലെ ഹെഡ് മാസ്റ്റര്‍മാര്‍ സമ്മാനം ഏറ്റുവാങ്ങി


ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട് 

 ജി എച്ച് എസ് എസ് കൊട്ടോടി

വരക്കാട് എച്ച് എസ് എസ്

പി വി പുരുഷോത്തമന്‍ (ഡയറ്റ് കാസര്‍ഗോഡ്) പ്രേമരാജന്‍ (ജോ: കണ്‍വീനര്‍ എച്ച് എം ഫോറം) എം ഭാസ്ക്കരന്‍ (എച്ച് എം, ജി എച്ച് എസ് എസ് കൊട്ടോടി ) ശാന്തമ്മ പി (എച്ച്.എം, വരക്കാട് എച്ച് എസ് എസ് ), നവനീത പി എ (പ്രിന്‍സിപ്പാള്‍ ജി വി ച്ച് എസ് എസ് കാഞ്ഞങ്ങാട്) എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.വി ദാമോദരന്‍ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ നന്ദി രേഖപ്പെടുത്തി.

Thursday, October 30, 2014

UN DAY CELEBRATIONS OCT-24

PAINTING COMPETITION

റെഡ്ക്രോസ് ടീം

RED CROSS TEAM
റെഡ്ക്രോസ് ടീം

        സ്കൂളില്‍ റെഡ്ക്രോസിന്റെ ഒരു യൂനിറ്റ് രൂപീകരിച്ചു. ഹൈസ്കൂളില്‍നിന്ന് 17 കുട്ടികളാണ് റെഡ് ക്രോസിന്റെ ബാച്ചിലുള്ളത്. ഹരിദാസ് എം.കെ, ശാരദ സി എന്നിവരുടെ നേതൃത്വത്തിലാണ് റെഡ്ക്രോസ് ആരംഭിച്ചത്.  സ്കൂളില്‍ എല്ലാ ദിനാചരണങ്ങളിലും മറ്റുപരിപാടികള്‍ക്കും  തുടക്കത്തില്‍ തന്നെ റെഡ്ക്രോസിന്റെ സേവനം ലഭ്യമായി വരുന്നു.

Monday, October 20, 2014

ഷാവേലിന്‍ കുംഫു പരിശീലനം


       കാസര്‍ഗോഡ് ജില്ലാ വനിതാ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 10 സ്കൂളില്‍ നടപ്പിലാക്കിവരുന്ന പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധം കൈവരിക്കാനുള്ള "ഷാവേലിന്‍ കുംഫു പരിശീലനം" ആരംഭിച്ചു. ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി ക്ലാസ്സുകളിലെ 40 പെണ്‍കുട്ടികളെയാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. കായികപരിശീലനത്തിനുള്ള യൂണിഫോമും മറ്റ് ചെലവുകളും വനിതാ കോര്‍പ്പറേഷന്‍ വഹിക്കും. അധ്യാപികമാരും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും സംയുക്തമായാണ് വൈകുന്നേരങ്ങളിലെ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഹരിശങ്കര്‍ ആണ് പരിശീലകന്‍.

സ്വാശ്രയ ഭാരത്

സ്വദേശി സയന്‍സ് പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പടന്നക്കാട് കാര്‍ഷിക കോളേജില്‍ നടന്ന ശാസ്ത്ര പ്രദര്‍ശനം (സ്വാശ്രയ ഭാരത് 2014 ഒക്ടോബര്‍ 15 -19) കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ കുട്ടികള്‍ സന്ദര്‍ശിച്ചു. സയന്‍സ് ക്ലബ് നേതൃത്വം നല്‍കി വിവിധ വിജ്ഞാലപ്രദമായിരുന്നു. കുട്ടികളില്‍ ശാസ്ത്രാഭിരുജി വലര്‍ത്തുന്നതിന് സന്ദര്‍ശനം സഹായകരമായി

Thursday, October 16, 2014

സബ്ജില്ല കബഡി ടീം

 ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ കബടി ടീം

തുയിലുണര്‍ത്ത്

സുധീര്‍ മാടക്കത്ത് മാജിക്ക് അവതരിപ്പിക്കുന്നു

            ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂളുകളില്‍ എയ്ഡ്സ്ബോധവല്‍കരണം-“തുയിലുണര്‍ത്ത്”- ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാടില്‍ നടന്നു. പ്രശസ്ത മാന്ത്രികന്‍ സുധീര്‍ മാടക്കത്ത് തന്റെ മാന്ത്രിക വിദ്യകളിലൂടെ കുട്ടികളില്‍ എയ്ഡ്സ് ബോധവല്‍കരണം നടത്തി. കുട്ടികളെ കൂടി മാന്ത്രിക വിദ്യകളില്‍ പങ്കാളികളാക്കിക്കൊണ്ടാണ് ബോധവല്‍കരണം നടത്തിയത്.

Wednesday, October 15, 2014


                         ബ്ലോഗ് പ്രഖ്യാപനം  
ബ്ലോഗ് പ്രഖ്യാപനചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ സംസാരിക്കുന്നു
  കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ വകുപ്പും കാസര്‍ഗോഡ് ഡയറ്റും ഐ.ടി സ്‌കൂളിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന BLEND  (Blog for Educational Dynamic Network) പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ജി.വി.എച്ച്.എസ്.എസ്  കാഞ്ഞങ്ങാടിന്റെ ഔദ്യോഗിക ബ്ലോഗ് ആയ www.12006gvhsskanhangad.blogspot.in ന്റെ ഔപചാരികമായ പ്രഖ്യാപനം കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി.ജാനകികുട്ടി  നിര്‍വ്വഹിച്ചു. 
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍സി.ജാനകികുട്ടി                 ബ്ലോഗ് പ്രഖ്യാപനം നടത്തുന്നു
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍, ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍, പ്രിന്‍സിപ്പാള്‍ പി.എ നവനീത എന്നിവര്‍ സംസാരിച്ചു.

Tuesday, October 14, 2014

സ്കൂള്‍ കലോത്സവം


സ്കൂള്‍ കലോത്സവം
                     നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍                          സി.ജാനകികുട്ടി ഉദ്ഘാടനം ചെയ്യുന്നു
       ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 9,10 തീയ്യതികളില്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി.ജാനകികുട്ടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടകസംവിധായകന്‍ ഉദയന്‍ കുണ്ടംകുഴി മുഖ്യാതിഥിയായി.

Thursday, October 2, 2014

ഗാന്ധിജയന്തി



ഗാന്ധിജയന്തി ആഘോഷിച്ചു
ഹെഡ്മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ കുട്ടികളെ അഭിസംബോധന ചെയ്യുന്നു

      ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്കൂള്‍ അസംബ്ലിയില്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടന്നു. ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍, പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍, കണ്ണന്‍ കാരക്കടവ് എന്നിവര്‍ സംസാരിച്ചു.

ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുന്നു
തുടര്‍ന്ന് സ്കൂള്‍ അങ്കണത്തിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നല്‍കി. കുട്ടികള്‍ക്ക് മധുരപലഹാര വിതരണം നടത്തി. പ്രശസ്ത നാടക സംവിധായകനും നാടന്‍പാട്ടുകലാകാരനുമായ ഉദയന്‍ കുണ്ടംകുഴി കുട്ടികളുമായി ചേര്‍ന്ന് നാടന്‍പാട്ട് അവതരിപ്പിച്ചു.

Tuesday, September 30, 2014

മോഹനന്‍ മാസ്റ്ററുടെ യാത്രയയപ്പ്


മോഹനന്‍ മാസ്ററരുടെ യാത്രയയപ്പ്
 
    ഒന്‍പത് വര്‍ഷമായി കാഞ്ഞങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നിറസാന്നിധ്യമായി നിന്ന മോഹനന്‍ മാസ്റ്റര്‍ ഹയര്‍ സെക്കന്ററി അധ്യാപകനായി പ്രമോഷന്‍ ലഭിച്ച് അട്ടേങ്ങാനംഗവഃ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ അധ്യാപകനായി. കുട്ടികളും രക്ഷിതാക്കളുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്നതില്‍ ഉത്തമ മാതൃകയായ മോഹനന്‍ മാസ്റ്ററുടെ യാത്രയയപ്പില്‍ കുട്ടികളും അധ്യാപകരും ഒരു പോലെ വികാരഭരിതരായി. സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടേയും വീട് അറിയാന്‍ ശ്രമിക്കുന്ന അധ്യാപകന്‍, പഠനയാത്രാസംഘാടകന്‍, കായികപരിശീലകന്‍ എന്നിങ്ങനെ എല്ലാ നിലകളിലും തന്റെ വ്യക്തിത്വം തെളിയിച്ച അധ്യാപകനാണ് മോഹനന്‍ മാസ്റ്റര്‍.

Monday, September 29, 2014

സാക്ഷരം-ഉണര്‍ത്ത്


'ഉണര്‍ത്ത് '-സാക്ഷരം സര്‍ഗ്ഗാത്‌മക ക്യാമ്പ്
    സാക്ഷരം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തില്‍ ' ഉണര്‍ത്ത് ' - സര്‍ഗ്ഗാത്‌മക ക്യാമ്പ് നടന്നു. കാഞ്ഞങ്ങാട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.ശോഭ ഉദ്ഘാടനം ചെയ്തു.
നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.ശോഭ ഉദ്ഘാടനം ചെയ്യുന്നു.
പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. എസ്.ആര്‍.ജി കണ്‍വീനര്‍ അനിത.ടി.വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അധ്യാപകരായ സദാരമ.കെ ,ശ്യാമള.സി.എന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജോര്‍ജ്ജുകുട്ടി ജോസഫ് നന്ദി രേഖപ്പെടുത്തി.

Thursday, September 18, 2014

സാക്ഷരം _കാഴ്ചപ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.

Tuesday, September 16, 2014

ജി വി എച്ച് എസ് കാഞ്ഞങ്ങാടിന് ഭാസ്ക്കര കുമ്പള പുരസ്ക്കാരം


എം.ബി രാജേഷ് എം.പി ഭാസ്ക്കരകുമ്പള
 അവാര്‍ഡ് സമ്മാനിക്കുന്നു


       
            കാസര്‍ഗോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്കിരുത്തി എസ് എസ് എല്‍ സി പരീക്ഷയില്‍ 100% വിജയം നേടിയ മികച്ച സ്ക്കൂളിനുള്ള ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഭാസ്ക്കര കുമ്പള പുരസ്ക്കാരം ജി വി എച്ച് എസ് കാഞ്ഞങ്ങാടിന് ലഭിച്ചുസപ്തംബര്‍ 14 ന് സ്ക്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ടും പാലക്കാട് എം പി യുമായ എം ബി രാജേഷ് പുരസ്ക്കാരം സ്ക്കൂളിന് സമര്‍പ്പിച്ചു.നാട്ടുകാരും വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നിറഞ്ഞ സദസ്സിലായിരുന്നു പുരസ്ക്കാര സമര്‍പ്പണം. പി ടി എ പ്രസിഡണ്ട് കെ വി ദാമോദരന്‍, സീനിയര്‍ അസിസ്റ്റന്‍റ് കെ സി പവിത്രന്‍ , കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ശില്പവും പതിനയ്യായിരം രൂപയുടെ പുസ്തകങ്ങളും ഉള്‍കൊള്ളുന്നതാണ് ഭാസ്ക്കര കുമ്പള പുരസ്ക്കാരം.    അഡ്വ : കെ രാജ്മോഹന്‍ അധ്യക്ഷനായി. രജീഷ് വെള്ളാട്ട്, വി സുകുമാരന്‍, വി വി രമേശന്‍, ടി വി ഗംഗാധരന്‍,രേവതി കുമ്പള എന്നിവര്‍ സംസാരിച്ചു. പി കെ നിശാന്ത് സ്വാഗതവും എന്‍ പ്രിയേഷ് നന്ദിയുംപറഞ്ഞു .

അധ്യാപക ദിനം


അധ്യാപക ദിനം ആചരിച്ചു
             വിദ്യാര്‍ത്ഥികള്‍ അധ്യാപകരായും ഹാജിമാഷുടെ ഒരു ചാക്കു കഥകളുടെ കെട്ടഴിച്ചും ജി.വി.എച്ച്.എസ് കാഞ്ഞങ്ങാടില്‍ ദേശീയഅധ്യാപക ദിനാചരണം ഓണാഘോഷങ്ങള്‍ക്കിടയിലും വ്യത്യസ്തമായി.
        കുട്ടികള്‍ അധ്യാപകരായി അധ്യാപകരും വിദ്യാര്‍ത്ഥികളും നിറഞ്ഞ സദസ്സില്‍ പാഠപുസ്തകത്തിലെ അറിവുകളെ നിര്‍ഭയമായി അവര്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ബോര്‍ഡുകളില്‍ ചിത്രങ്ങള്‍ വരച്ചും ഡയഗ്രങ്ങള്‍ നല്‍കിയും പാഠപുസ്തകത്തെ വിശദീകരിച്ചപ്പോള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പോലെ വിസ്മയം! അരുണ്‍കുമാര്‍ , അശ്വിന്‍പ്രീത് , കാവ്യാമോഹനന്‍ , നമിത.പി , ഫര്‍ഹാന റഷീദ് എന്നിവരായിരുന്നു അധ്യാപകരായ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ അധ്യാപക അരങ്ങേറ്റത്തോടെയാണ് ഈ വര്‍ഷത്തെ ദേശീയഅധ്യാപക ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ഹാജിമാഷെ ആദരിച്ചപ്പോള്‍

       തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംഘം സ്ക്കൂളിലെ മുന്‍ അധ്യാപകനായ ഹാജിമാഷുടെ വീട്ടിലെത്തി.  ഹെഡ് മാസ്റ്റര്‍ കെ. വി. ജനാര്‍ദ്ദനന്‍ , പി.ടി.എ പ്രസിഡണ്ട് കെ.വി.ദാമോദരന്‍ എന്നിവര്‍ ചേര്‍ന്ന് ഹാജിമാഷെ പൊന്നാടയണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും ആദരിച്ചൂ. ഹാജിമാഷ് ഒരു ചാക്കു കഥകളുമായി ക്ലാസ്സില്‍ പോയ പഴയ ഓര്‍മ്മകളുടെ കെട്ടു തുറന്നപ്പോള്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൗതുകമായി. കഥകളിലൂടെ വിദ്യാര്‍ത്ഥികളെ പഠനത്തിന്റെ വിവിധ മേഖലകളിലേക്കാകര്‍ഷിച്ചിരുന്നതായിരുന്നു ഹാജി മാഷുടെ ശൈലി. സ്ക്രീനിലെ ദൃശ്യവിസ്മയങ്ങളെക്കാള്‍ മികച്ച ദൃശ്യങ്ങളൊരുക്കിയാണ് പഴയകാലത്ത് അധ്യാപകര്‍ കഥകള്‍ പറഞ്ഞിരുന്നതെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു എന്നുള്ളത് അധ്യാപക ദിനം കൂടുതല്‍ അര്‍ത്ഥവത്താക്കി.


Thursday, September 4, 2014

ഓണാശംസകള്‍

ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാടിന്റെ ഓണാശംസകള്‍!

ഓണാഘോഷം 2014


പൂവിളി …....! പിന്നെ..
വിഭവസമൃദ്ധമായ ഓണസദ്യയും


              പൂവേ പൊലി.......
          പൂവേ.... പൊലി.......
          പൂവേ പൊലി.......പൂവേ......!
            വ്യത്യസ്ത പൂക്കള്‍! വ്യത്യസ്ത നിറങ്ങള്‍ ! വ്യത്യസ്ത കളങ്ങള്‍!!!   ഇതാണ് ഈ വര്‍ഷത്തെ പൂക്കളം. ഒന്നുമുതല്‍ നാല് വരെ ക്ലാസുകളില്‍ മത്സരമില്ലാതെയും 5 മുതല്‍ വി എച്ച് എ സി വരെ  മത്സരമായും വര്‍ണ്ണപൂക്കളങ്ങള്‍ തീര്‍ന്നുപിന്നെ പരസ്പരം പൂക്കളങ്ങള്‍ കാണാനുള്ള ഓട്ടമായിരുന്നു.വര്‍ണ്ണങ്ങളുടെ മായികപ്രപഞ്ചം നിലത്ത് തീര്‍ക്കുമ്പോള്‍ പിഞ്ചുഹൃദയങ്ങളിലും ആഘോഷങ്ങളുടെ ആരവം!പരീക്ഷാചൂടില്‍ നിന്നും തെല്ലൊരാശ്വാസം! ഏവരും മനസ്സില്‍ സൂക്ഷിക്കുന്നോര്‍മ്മകളുടെ വസന്തകാലം!

പൂക്കളം


       "അത്തം കറുത്താല്‍ ഓണം വെളുക്കും" -ഓണത്തെപ്പറ്റിയുള്ള പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്നുപോലെ ദിവസങ്ങളായി പെയ്ത മഴവെള്ളം തടാകം പോലെ ഗ്രൗണ്ടില്‍തങ്ങി നില്‍ക്കുന്നു. മഴയ്ക്ക് തെല്ലൊരാശ്വാസം കിട്ടി. ഇതൊന്നും വക വയ്ക്കാതെ സദ്യ റെഡി ! വെള്ളത്തുള്ളികള്‍ ചിതറിയ വാഴയിലയില്‍ തൂവെള്ള ചോറ് ,സാമ്പാര്‍ , പച്ചടി , അവിയല്‍ അങ്ങനെ പോകുന്നു വിഭവങ്ങള്‍. പിന്നെ ആഘോഷങ്ങള്‍ക്ക് മധുരമേകി പായസവും ! അപ്പോഴേക്കും പൂക്കളങ്ങളുടെ പലപ്രഖ്യാപനം മൈക്കിലൂടെ, സമ്മാനാര്‍ഹരായവര്‍ക്ക് ഇരട്ടിമധുരം ! സമ്മാനാര്‍ഹരായവര്‍:-
             
             (I)5B,  (II)5D     (I) 6C,  (II)6D       (I) 7B'  (II)7A
        (I)8A,  (II)8D,     (I)9D, (II)9C        (I)10B, (II)10C
        (I)VHSC-II         (II)VHSC-I
ഓണസദ്യയില്‍ നിന്ന്
     എല്ലാവര്‍ക്കും ഓണസദ്യയൊരുക്കുന്നത് പി.ടി.എയുടെ നേതൃത്വത്തിലാണ്. രാവിലെ 5 മണിക്ക് തുടങ്ങും സദ്യയുടെ ഒരുക്കങ്ങള്‍ . പച്ചക്കറി മുറിക്കലും തേങ്ങ ചെരവലും എല്ലാം വീട്ടിലെ സദ്യയ്ക്കെന്നതുപോലെ ! കുട്ടികള്‍ കൊണ്ടുവന്ന പച്ചക്കറികളും വാഴയിലയുമാണ് സദ്യയുടെ വിജയം. പിന്നെഈ വര്‍ഷത്തെ പായസം പി.ടി.എ വൈ : പ്രസിഡണ്ട് ചന്ദ്രന്‍ പനങ്കാവിന്റെ വക. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒന്നിക്കുമ്പോള്‍ സ്കൂളില്‍ ആഘോഷങ്ങള്‍ക്ക് പഞ്ഞമില്ല.
         ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്ലാവരെയും സ്മരിക്കുന്നു. ഓര്‍മ്മകളില്‍ സൂക്ഷിക്കുന്ന ഓരോ ഓണക്കാലവും എന്നും മായാത്ത വര്‍ണ്ണപ്രപഞ്ചമായിത്തീരട്ടെ! ഏവര്‍ക്കും ഓണാശംസകള്‍.........!

കസേരകള്‍ സംഭാവന ചെയ്തു



കസേരകള്‍ സംഭാവന ചെയ്തു
പി. ടി. . പ്രസിഡണ്ട് കെ.വി .ദാമോദരന്‍ 
സുരേഷ് തണ്ണോടത്തില്‍ നിന്നും ചെക്ക് സ്വീകരിക്കുന്നു

                         സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രവാസിയുമായ സുരേശന്‍ തണ്ണോടത്ത് സ്ക്കൂളിലെ കോണ്‍ഫറന്‍സ് ഹാളിലേക്ക് അമ്പത് കസേരകള്‍ സംഭാവന ചെയ്തു. പി. ടി. . പ്രസിഡണ്ട് കെ.വി .ദാമോദരന്‍ സുരേശഷ് തണ്ണോടത്തില്‍ നിന്നും ചെക്ക് സ്വീകരിച്ചു. ദുബായില്‍ എമിറേറ്റ്സ് കോണ്‍കോര്‍ഡ് സ്ഥാപന ഉടമയാണ് സുരേഷ് തണ്ണോടത്ത്

Monday, August 25, 2014

പി.ടി.എ ജനറല്‍ബേഡിയോഗം 2014-15


പി.ടി.. ജനറല്‍ ബോഡിയോഗം.
      ഈ വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയോഗം ആഗസ്റ്റ് 22 വെള്ളിയാഴ്ച്ച കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ ശ്രീമതി.കെ.ദിവ്യ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എം.ഗിരീശന്‍, വരവ്ചെലവ് കണക്ക് കെ.സി.പവിത്രന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി.എ നവനീത നന്ദി രേഖപ്പെടുത്തി.



ആയിരത്തി നാനൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 6 അധ്യാപക തസ്തികളില്‍ ഉടന്‍ നിയമനം നടത്താനും പ്രമേയം ആവശ്യപ്പെട്ടു
 
പുതിയ വര്‍ഷത്തെ പി.ടി.എ ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു. കെ.വി.ദാമോദരന്‍ (പ്രസിഡണ്ട്), ചന്ദ്രന്‍പനങ്കാവ് (വൈ:പ്രസിഡന്റ്), കെ.വി.ജനാന്‍ദ്ദനന്‍ (സെക്രട്ടറി),പി. നവനീത.(ജോ:സെക്രട്ടറി), കെ.സി. പവിത്രന്‍ (ട്രെഷറര്‍), വാസന്തി (മദര്‍ പി.ടി.എ പ്രസിഡന്റ്), ചിത്ര (മദര്‍ പി.ടി.എ വൈ:പ്രസിഡന്റ്)