Tuesday, June 30, 2015

എസ്.എസ് എല്‍.സി.അനുമോദനം

എസ് എസ് എല്‍ സി അനുമോദന യോഗം ‍ഡി ഡി ഇ  സി . രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു.


  എസ് .എസ് .എല്‍ .സി 100% നേടിയ 2014-15 ബാച്ചിനെ അഭിനന്ദിച്ചു.


           എസ്.എസ്.എല്‍. സി 100% നേടിയ 2014-15 ബാച്ചിലെ കുട്ടികളെ പി.ടി.എ അഭിനന്ദിച്ചു.അഭിനന്ദനയോഗം ഡി.ഡി.ഇ സി.രാഘവന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ക്കു സമ്മാനങ്ങളും ലഘുഭക്ഷണവും വിതരണം ചെയ്തു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അശ്വിന്‍പ്രീതിനും കിരണ്‍ ദാസിനും പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കി . യു. എസ് .എസ് സ്കോളര്‍ഷിപ്പു നേടിയ ശ്രേയസ് ദിനേശ്,സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ വെജിറ്റബിള്‍പ്രിന്റിംഗില്‍ A ഗ്രേഡുനേടിയ അഭിരാം പി.വി. സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ A ഗ്രേഡുനേടിയ അക്ഷയ് ചന്ദ്രന്‍,സംസ്ഥാന കബഡി മത്സരത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ തായ് കോണ്‍ഡ വിജയി എന്നിവര്‍ക്കും പ്രത്യേകം ഉപഹാരങ്ങള്‍ നല്‍കി. ഈ  വര്‍ഷം NMMS സ്കോളര്‍ഷിപ്പോടുനേടിയ 12 വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരം നല്‍കി.   ഉപഹാര സമര്പ്പണം കാഞ്ഞങ്ങാട് നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.ശോഭയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി ജാനകി കൂടിയും നിര്‍വ്വഹിച്ചു.
              
  
2014-15 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സ്കൂളിന് സമ്മാനമ്മായി ഒരു പ്രൊജക്ടര്‍ നല്‍കി. പ്രൊജക്ടര്‍ ഹെഡ്മാസ്റ്റര്‍ ഏറ്റുവാങ്ങി.  ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ വി ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പി.ടി .. പ്രസിഡണ്ട് കെ വി ജനാര്‍ദ്ദന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ. സി പവിത്രന്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി കെ വി ദാമോദരന്‍ നന്ദി രേഖപ്പെടുത്തി.

മുഴുനന്‍ എ പ്ലസ് ലഭിച്ച അശ്വിന്‍ പ്രീത്  ശ്രീമതി പി ശോഭയില്‍ നിന്ന് ഉപഹാരം ഏറ്റ് വാങ്ങുന്നു
മുഴുനന്‍ എ പ്ലസ് ലഭിച്ച കിരണ്‍ദാസ്  ശ്രീമതി പി ശോഭയില്‍ നിന്ന് ഉപഹാരം ഏറ്റ് വാങ്ങുന്നു
വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഉപഹാരം ഹെഡ് മാസററര്‍ ഏററുവാങ്ങുന്നു

Friday, June 26, 2015

വായനാവാരം സമാപനം


വായനാ വാരം സമുചിതമായി ആഘോഷിച്ചു
             19.06.2015 ന് രാവിലെ വായനാദിനപ്രതിജ്ഞ നടത്തി.  ചടങ്ങില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ  ഉദ്ഘാടനവും നടന്നു. ലൈബ്രറി പുസ്തകങ്ങളുടെ ക്ലാസ്സ്തലവിതരണം വായനാദിനത്തില്‍ പൂര്‍ത്തിയാക്കി. പിറന്നാള്‍ ദിനത്തില്‍ ലൈബ്രറിയിലേക്ക് പുസ്തകം നല്‍കുന്ന പതിവ് ആരംഭിച്ചു. വായനാവാരത്തില്‍ എല്ലാ ദിവസവും രാവിലെ മഹദ്ഗ്രന്ഥ പാരായണം ഉണ്ടായിരുന്നു. വായനയുടെ മഹത്വം, അച്ചടക്കം, വ്യക്തിത്വവികസനം, ലക്ഷ്യബോധം, ഏകാഗ്രത – എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ അറിവു ലഭിക്കുന്നതിന് വേണ്ട ശ്രദ്ധ നല്‍കി. ക്ലാസ്സുതല, സ്‌ക്കൂള്‍തല പ്രശ്നോത്തരി, ഉപന്യാസമത്സരങ്ങള്‍ സംഘടിപ്പിച്ചു. മലയാളം,ഇംഗ്ലീഷുപത്രങ്ങള്‍ ക്ലാസ്സുതലത്തില്‍ നല്‍കി വായനാസൗകര്യം വര്‍ദ്ധിപ്പിച്ചു.  കുട്ടികളുടെ ആകാശവാണി പ്രക്ഷേപണം (1.30 p m) ആരംഭിച്ചു.

ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധ ചിത്രപ്രദര്‍ശനം

Friday, June 5, 2015

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം പരിസ്ഥിതിപ്രവര്‍ത്തകന്‍ അഡ്വ:ടി വി രാജേന്ദ്രന്‍ഉദ്ഘാടനം ചെയ്യുന്നു





Thursday, June 4, 2015

MLA യുടെ അഭിനന്ദനങ്ങള്‍

SSSC 100% നേടിയതില്‍ അഭിനന്ദിച്ച് കൊണ്ടുള്ള എം എല്‍ എ യുടെ കത്ത്
           SSSC 100% നേടിയതില്‍ അഭിനന്ദിച്ച്  എം എല്‍ എ ഇ ചന്ദ്രശേഖരന്‍  സ്ക്കൂളിനെ അഭിനന്ദിച്ചു.

Tuesday, June 2, 2015

എന്‍ എം എം എസ് സ്കോളര്‍ഷിപ്പ് - വന്‍ വിജയം

എന്‍ എം എം എസ് നേടിയവര്‍

                             കാഞ്ഞങ്ങാട് ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നിന്നും ഈ വര്‍ഷം 12 കുട്ടികള്‍ നാഷണല്‍ മിന്‍സ് കംമെറിറ്റ് സ്കോളര്‍ഷിപ്പ് നേടി. പഠനകാര്യങ്ങളില്‍ മികവ് നേടാന്‍ എസ് .സി..ആര്‍.ടി നടത്തുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയാണിത്. കാസര്‍ഗോഡു ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ സ്കോളര്‍ഷിപ്പിനര്‍ഹരായ സ്ക്കൂളുകളില്‍ നമ്മുടെ സ്ക്കൂള്‍ ഒന്നാമതെത്തി.
എന്‍ എം എം എസ് സ്കോളര്‍ഷിപ്പിനര്‍ഹരായവര്‍;
                    ഇര്‍ഫാന സി എ
                    കീര്‍ത്തി .
                    സഫാന .
                    അജിത്ത് ഇ .വി
                    മിഥുന്‍.കെ
                    അമേഖ്. കെ .കെ
                    ജിബിന്‍രാജ്.സികെ
                    ഖദീജത്തുല്‍ കുബ്റ.എം
                    ശ്രേയ ആര്‍.പി
                    അമല്‍ ഗ്രീഷ്മ.പി
‌‌യു എസ് എസ്  സ്കോളര്‍ഷിപ്പിനര്‍ഹനായ ശ്രേയസ് ദിനേശ്