പൂവിളി
…....!   പിന്നെ..
വിഭവസമൃദ്ധമായ
ഓണസദ്യയും
                  പൂവേ
പൊലി.......
              പൂവേ....
പൊലി.......
          പൂവേ
 പൊലി.......പൂവേ......!
            വ്യത്യസ്ത
പൂക്കള്‍! വ്യത്യസ്ത
നിറങ്ങള്‍ !   വ്യത്യസ്ത
കളങ്ങള്‍!!!    ഇതാണ്
ഈ വര്‍ഷത്തെ പൂക്കളം. 
ഒന്നുമുതല്‍  നാല്
വരെ ക്ലാസുകളില്‍ മത്സരമില്ലാതെയും 5 മുതല്‍ വി എച്ച് എ സി വരെ  മത്സരമായും
വര്‍ണ്ണപൂക്കളങ്ങള്‍ തീര്‍ന്നു. 
പിന്നെ പരസ്പരം
പൂക്കളങ്ങള്‍  കാണാനുള്ള 
ഓട്ടമായിരുന്നു.വര്‍ണ്ണങ്ങളുടെ
മായികപ്രപഞ്ചം നിലത്ത്
തീര്‍ക്കുമ്പോള്‍ പിഞ്ചുഹൃദയങ്ങളിലും
ആഘോഷങ്ങളുടെ  ആരവം!പരീക്ഷാചൂടില്‍
നിന്നും തെല്ലൊരാശ്വാസം! ഏവരും മനസ്സില്‍
സൂക്ഷിക്കുന്നോര്‍മ്മകളുടെ
വസന്തകാലം!
"അത്തം കറുത്താല്‍ ഓണം വെളുക്കും" -ഓണത്തെപ്പറ്റിയുള്ള പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്നുപോലെ ദിവസങ്ങളായി പെയ്ത മഴവെള്ളം തടാകം പോലെ ഗ്രൗണ്ടില്‍തങ്ങി നില്‍ക്കുന്നു. മഴയ്ക്ക് തെല്ലൊരാശ്വാസം കിട്ടി. ഇതൊന്നും വക വയ്ക്കാതെ സദ്യ റെഡി ! വെള്ളത്തുള്ളികള്‍ ചിതറിയ വാഴയിലയില്‍ തൂവെള്ള ചോറ് ,സാമ്പാര്‍ , പച്ചടി , അവിയല്‍ അങ്ങനെ പോകുന്നു വിഭവങ്ങള്‍. പിന്നെ ആഘോഷങ്ങള്‍ക്ക് മധുരമേകി പായസവും ! അപ്പോഴേക്കും പൂക്കളങ്ങളുടെ പലപ്രഖ്യാപനം മൈക്കിലൂടെ, സമ്മാനാര്‍ഹരായവര്‍ക്ക് ഇരട്ടിമധുരം ! സമ്മാനാര്‍ഹരായവര്‍:-
             
(I)5B, (II)5D (I) 6C, (II)6D (I) 7B' (II)7A
(I)8A, (II)8D, (I)9D, (II)9C (I)10B, (II)10C
(I)VHSC-II (II)VHSC-I
| പൂക്കളം  | 

| ഓണസദ്യയില്‍ നിന്ന് | 
     എല്ലാവര്‍ക്കും
ഓണസദ്യയൊരുക്കുന്നത്
പി.ടി.എയുടെ
നേതൃത്വത്തിലാണ്. രാവിലെ
5 മണിക്ക് തുടങ്ങും
സദ്യയുടെ ഒരുക്കങ്ങള്‍ .
 പച്ചക്കറി മുറിക്കലും
തേങ്ങ ചെരവലും എല്ലാം വീട്ടിലെ
സദ്യയ്ക്കെന്നതുപോലെ ! 
കുട്ടികള്‍  കൊണ്ടുവന്ന
പച്ചക്കറികളും വാഴയിലയുമാണ്
സദ്യയുടെ വിജയം. പിന്നെഈ വര്‍ഷത്തെ
പായസം പി.ടി.എ
വൈ : പ്രസിഡണ്ട്
ചന്ദ്രന്‍ പനങ്കാവിന്റെ വക.
അധ്യാപകരും 
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും
ഒന്നിക്കുമ്പോള്‍  സ്കൂളില്‍
ആഘോഷങ്ങള്‍ക്ക് പഞ്ഞമില്ല.
          ഓണാഘോഷങ്ങള്‍ക്ക്
നേതൃത്വം നല്‍കിയ എല്ലാവരെയും
സ്മരിക്കുന്നു.  ഓര്‍മ്മകളില്‍
സൂക്ഷിക്കുന്ന  ഓരോ ഓണക്കാലവും
എന്നും മായാത്ത വര്‍ണ്ണപ്രപഞ്ചമായിത്തീരട്ടെ!
ഏവര്‍ക്കും
ഓണാശംസകള്‍.........!
No comments:
Post a Comment