STAFF


OUR STAFF
HS SECTION

PRIMARY SECTION
VHSE TEAM

അധ്യാപകരുടെ തൂലികകള്‍

കൃത്യനിഷ്ഠ
        ജീവിതവിജയം സമയബോധത്തിലാണ് നിലകൊള്ളുന്നത്. ഓരോ നിമിഷവും വിലപ്പെട്ടതാണ്.സമയക്രമീകരണം പാലിക്കുവാന്‍ കഴിവുള്ള മനസ്സ് വിജയത്തിന്റെ പാതയിലാണെന്നു പറയാം. പുറമേ നിന്നല്ല , മനസ്സുകൊണ്ടുതന്നെ ആവശ്യമുള്ളത് ആവശ്യമായ സമയത്ത് ചിന്തിക്കാനും പറയാനും പ്രവര്‍ത്തിപ്പിക്കാനും സാധിക്കണം. അതിനു വ്യക്തമായ ഉള്‍‌ക്കാഴ്ച വേണം. മനസ്സും ഹൃദയവും തമ്മിലുള്ള ബന്ധത്തിലൂടെ മാത്രമേ ആത്മവിശ്വാസം ജനിക്കുകയുള്ളു. വിവേകവും വിവേചന ബുദ്ധിയുമുണ്ടാകുമ്പോള്‍ അച്ചടക്കവും സ്ഥലകാലബോധവും താനേ കൈവരും.
           കഴിഞ്ഞുപോയ കാര്യങ്ങളോര്‍ത്തു ചിന്തിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ല. നാളെ വരാനിരിക്കുന്നതിനെ സ്വപ്നം കണ്ടു മതിമയങ്ങിയാല്‍ ഒന്നും നേടാനാവില്ല. ഇന്ന്, ഇപ്പോള്‍, എവിടെ, എന്തിനുവേണ്ടി ഞാന്‍ ഇരിക്കുന്നു എന്ന വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായേ തീരു. ലക്ഷ്യബോധത്തോടൊപ്പം ചിന്തയും വാക്കും പ്രവൃത്തിയും ചേരണം. അപ്പോള്‍ തീര്‍ച്ചയായും മനസ്സും ശരീരവും ഒന്നായി ജീവിത വിജയത്തിനുവേണ്ടി പ്രവര്‍ത്തന സന്നദ്ധതയോടെ നിലകൊള്ളും.

                                                                             കൃഷ്ണന്‍ നമ്പൂതിരി ചെറുതാഴം
 അറിവ്
അറിയാനുണ്ടേറെയെന്നറിയുന്നേനിന്നും
അറിവാന്‍ പണിയെന്നാലറിയുമ്പോളാനന്ദം
അറിയാനായലയരുതേ , വെറുതേയലയുരതേ !
അറിവേറാനലയെല്ലാമകലുമാറാകേണം
അകതാരില്‍ തെളിയേണം തിരിനാലം
അകലട്ടെയിരുളെല്ലാ,മരുലട്ടെയാനന്ദം
* * * * * * *
അകക്കണ്ണാലറിയുമ്പോളിമ്പമേറിക്കളിയാടാം
അകലത്തിരിക്കിലുമെല്ലാമരികത്തണയുന്നു.
അമ്മയോടൊത്തു തെളിഞ്ഞുവളരേണം.
അമ്മയേക്കാണേണമെളിമയോടെന്നെന്നും
അച്ചനെ കാണേണമോമനമാനസമോടെ.
അച്ചടക്കം വന്നെന്നാലോ മെച്ചത്തിലുയര്‍ന്നീടാം.
* * * * * * * *
ആരാധ്യനാകേണമെന്നും ഗുരുനാഥന്‍.
ആരാകമമെന്നകതാരില്‍ തെലിയേണം.
ആരാന്റെ വാക്കുകള്‍ കേട്ടു നടന്നെന്നാലഴലാകും.
ആരോരുമില്ലാതെ വലയുന്ന കാലവുമുണ്ടാം.
അച്ചനുമമ്മയുമാചാര്യവര്യരുമാനന്ദമോടെ
അതിരറ്റ വാത്സല്യമോടെ വഴിതെളിക്കുന്നോര്‍ !
കൃഷ്ണന്‍ നമ്പൂതിരി ചെറുതാഴം
* * * * * * * *

No comments:

Post a Comment