STUDENT'S




യുദ്ധത്തിന്‍ മറവില്‍
ദേവരാഗ്.എസ്
VII-D

യുദ്ധം...! മഹായുദ്ധം...!
ഒടുങ്ങാത്ത യുദ്ധം....  
തീരാത്ത യുദ്ധം ….!    


ചെഞ്ചോര തുപ്പും
മദിപ്പു തീരാതെ....
കണ്ണീരൊഴുക്കും
തെല്ലിടവിടാതെ......
വൃദ്ധര്‍ , കുട്ടികള്‍ , അമ്മമാര്‍
പിന്നെ കുടുംബവും
അനാഥമായി പോകുന്നുവോ
ഈ നിസ്സഹായര്‍....!

തുടക്കം കുറിച്ച് മഹാഭാരതവും
അന്ത്യമോ...? അറിയില്ല
ഇപ്പോളൊരു ഇസ്രയേല്‍ -ഗാസയും
എന്തിനെന്നറിയില്ല !
കണ്ടുനില്‍ക്കുന്നു നാം

ജീവിതമാം കണ്ണീരൊഴുക്കി
ദു:ഖമാം ചോരയൊഴുക്കി
മരണത്തെകാണുവാന്‍ തുടങ്ങും
വിണ്ടുമൊരു യുദ്ധം...!
ഇനി എന്തിനീ യുദ്ധം ?
മാനവരല്ലേ നാം .!


 
 
താളം തെറ്റിയ തലമുറകള്‍
                                                                            
 ങ്ങെന്നില്ലാതെ കൊടാനുകോടി
ജനങ്ങളങ്ങിങ്ങായി ചീറിപാഞ്ഞിടുമ്പോള്‍
അന്ധരെന്ന് കുറ്റം ചുമത്തി ഇരുട്ടില്‍
തളച്ചിട്ട ജീവിതങ്ങളൊന്നായി
പറയുന്നു"നാമൊന്ന് നമ്മളൊന്ന് ".
അന്ധതയെന്നത് നമ്മിലല്ല
ഇന്നുവാഴും പുതുതലമുറയിലാണേ
പച്ചപ്പൊന്നാകെ യാന്ത്രകൈകളാല്‍
ഇളക്കി മരിച്ചവര്‍ കൂറ്റന്‍ കോണ്‍
ക്രീറ്റുകെട്ടിടം പണിതിടുന്നു.
ഉമ്മറത്തിണ്ണയില്‍ അന്തിക്കുവച്ചൊരാ-
കിണ്ണം കാണാതെ പോയപോലെ
ഒറ്റയടിക്കെന്നപോലെ പാവമാ
കുന്നിനെ മായ്ച്ചുകളഞ്ഞീടുന്നു
വികസന ലക്ഷ്യം മനസിലേന്തി.
ഭൂമിയെ കൊടും ചൂടില്‍ തനിച്ചുനിര്‍ത്തി
ഇരുട്ടിലേക്കിന്നവര്‍ പാഞ്ഞടുക്കുന്നു
ഇവര്‍ താളം തെറ്റിയ തലമുറകള്‍ 
      Reshma .A
      XII- L D H




പേനയും മഷിയും


അസത്യങ്ങളെഴുതിയെഴുതി
പേനയ്ക്ക് മതിയായി
പേന കരയാന്‍ തുടങ്ങി
ആ കണ്ണുനീര്‍ അക്ഷരങ്ങളായി
വാക്കുകളായി,വരികളായി
ആ പ്രളയത്തില്‍
എല്ലാമൊലിച്ചു പോയി
മഹാപ്രളയം!


ദേവിക ദിനേശ്
IX.B

No comments:

Post a Comment