Tuesday, June 24, 2014

കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍


പുതിയ പഠന അനുഭവവുമായി ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്തിലെ കുട്ടികള്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെത്തി.

    ശാസ്ത്ര പാഠ പുസ്തകത്തിലെ പരീക്ഷണങ്ങള്‍ നേരില്‍ കാണാനും പരീക്ഷിച്ചറിയാനുംവേണ്ടി ഏഴാം ക്ലാസ്സിലെ കുട്ടികള്‍ പടന്നക്കാട് കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെത്തി. ഫാം മാനേജര്‍ പി.വി.സുരേന്ദ്രന്‍ ചെടികളിലെ ബഡ്ഡിങ്ങുംഗ്രാഫിറ്റിങ്ങും നേരില്‍ കാണിച്ചു. കുട്ടികള്‍ കൊണ്ടുവന്ന മാവിന്‍തൈകളില്‍ അവര്‍ പരീക്ഷണം നടത്തി പുതിയ ചെടികളെ ഉദ്പാദിപ്പിച്ചു. അധ്യാപകരായ കെ.വി.ദാമോദരന്‍, ജോര്‍ജ്ജ്കുട്ടി ജോസഫ്, കെ.രാധാമണി, പി.പദ്മിനി എന്നിവര്‍ നേതൃത്വം നല്‍കി.

Monday, June 23, 2014

ചരിത്രം



     1903-ല്‍ കാഞ്ഞങ്ങാട് ബേസിക് ഹിന്ദു എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ അധ്യാപന ചരിത്രം ആരംഭിക്കുന്നത്. തെക്കന്‍ കര്‍ണ്ണാടക (സൗത്ത് കനറ) ജില്ലയുടെ ഭാഗമായി കാസറഗോഡ് താലുക്കില്‍ കന്നഡ മീഡിയം താലുക്ക് ബോര്‍ഡ് സ്കൂളായി ആദ്യം ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളും പിന്നീട് ഡിസിട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിലായതോടെ ഉയര്‍ന്ന ഡിവിഷനുകളും പ്രവര്‍ത്തിച്ചു. ദേശീയപാതയുടെ പുനര്‍നിര്‍ണ്ണയം നടന്നതോടെ നീലേശ്വരത്തേയും ഹൊസ്ദുര്‍ഗ് കച്ചേരിയേയും ബന്ധിപ്പിക്കുന്ന ചെങ്കല്‍ റോഡ് ദേശീയപാതയുടെ ഭാഗമായി. ഈ ദേശീയ പാതയോരത്താണ് സ്കൂളിന്റെ പ്രവര്‍ത്തനം പിന്നീട് വ്യാപകമായത്. 1958-59 വര്‍ഷത്തില്‍ 6-ാം ക്ലാസും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 7,8 ക്ലാസുകളും ആരംഭിച്ചുവെങ്കിലുo 1961 വരെ മാത്രമേ 8-ാം തരം പ്രവര്‍ത്തിച്ചുള്ളു. പില്‍ക്കാലത്ത് കാഞ്ഞങ്ങാടിന്റെ നഗരപ്രാന്തത്തില്‍ വികാസം പ്രാപിച്ച ഈ വിദ്യാലയം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം സാധ്യമായതോടെ പൂര്‍ണ്ണമായി മലയാളം മീഡിയം സ്ക്കൂളുകളായി മാറി.