Monday, August 25, 2014

പി.ടി.എ ജനറല്‍ബേഡിയോഗം 2014-15


പി.ടി.. ജനറല്‍ ബോഡിയോഗം.
      ഈ വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയോഗം ആഗസ്റ്റ് 22 വെള്ളിയാഴ്ച്ച കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ ശ്രീമതി.കെ.ദിവ്യ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എം.ഗിരീശന്‍, വരവ്ചെലവ് കണക്ക് കെ.സി.പവിത്രന്‍ എന്നിവര്‍ അവതരിപ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി.എ നവനീത നന്ദി രേഖപ്പെടുത്തി.



ആയിരത്തി നാനൂറിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാന്‍ യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 6 അധ്യാപക തസ്തികളില്‍ ഉടന്‍ നിയമനം നടത്താനും പ്രമേയം ആവശ്യപ്പെട്ടു
 
പുതിയ വര്‍ഷത്തെ പി.ടി.എ ഭാരവാഹികളെ യോഗത്തില്‍ തെരഞ്ഞെടുത്തു. കെ.വി.ദാമോദരന്‍ (പ്രസിഡണ്ട്), ചന്ദ്രന്‍പനങ്കാവ് (വൈ:പ്രസിഡന്റ്), കെ.വി.ജനാന്‍ദ്ദനന്‍ (സെക്രട്ടറി),പി. നവനീത.(ജോ:സെക്രട്ടറി), കെ.സി. പവിത്രന്‍ (ട്രെഷറര്‍), വാസന്തി (മദര്‍ പി.ടി.എ പ്രസിഡന്റ്), ചിത്ര (മദര്‍ പി.ടി.എ വൈ:പ്രസിഡന്റ്)

സ്കൂള്‍ പാര്‍ലിമെന്ററി ഇലക്ഷന്‍


ലാപ്‌ടോപ്പുകള്‍ ഇലക്ട്രോണിക് മെഷീനുകളാക്കി സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി.
 

     കുട്ടികള്‍ തന്നെ പ്രിസൈഡിങ്ങ്,പോളിങ്ങ് ഓഫീസര്‍മാരായി കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി. ലാപ്‌ടോപ്പുകളില്‍ ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവയെ വോട്ടിങ്ങ് മെഷീനുകളാക്കി സ്കൂള്‍ വോട്ടര്‍പട്ടികയിലെ പേര് നോക്കി കുരുന്നു വിരലുകളില്‍ മഷി തേച്ചുക്കൊണ്ട് മൗസ് ക്ലിക്കുകളിലൂടെ കുരുന്നുകള്‍ വോട്ട് രേഖപ്പെടുത്തി.   ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തിയത്. ഇതിലൂടെ പൊതുതെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് കുട്ടികളില്‍ ഒരവബോധം ഉണ്ടാക്കാന്‍ സാധിച്ചു. അധ്യാപകരായ വേണുഗോപാല്‍ മുങ്ങത്ത്, ഗിരീശന്‍ എം,ശാരദ സി,ഉണ്ണികൃഷ്ണന്‍ കെ വി എന്നിവര്‍ നേതൃത്വം നല്‍കി

പാര്‍ലമെന്റ് ഇലക്ഷനില്‍ താഴെ പറയുന്ന വിദ്യാര്‍ത്ഥികള്‍ വിവിധ സ്ഥാനങ്ങളില്‍ നിയമിതരായി.
              
              ചെയര്‍മാന്‍ - വൈശാഖ്.എം.വി (II-MLT)
              വൈസ് ചെയര്‍മാന്‍ - അനഘ.ടി.വി (X-C)
              ജനറല്‍ സെക്രട്ടറി - അനുപ്രിയ (X-B)
              ജോ:സെക്രട്ടറി - ശബ്ന.കെ
              കലാവേദി സെക്രട്ടറി - അശ്വനി.സി
              കലാവേദി ജോ:സോക്രട്ടറി - മന്‍സൂറ.എം.കെ
              സാഹിത്യവേദി സെക്രട്ടറി - ഫര്‍ഹാന റഷീദ്
              സാഹിത്യവേദി ജോ:സെക്രട്ടറി - ശ്രേയസ് ദിനേശ്
              കായികവേദി സെക്രട്ടറി - നവനീത്
              കായികവേദി ജോ:സെക്രട്ടറി - ശ്രീഹരി

Thursday, August 21, 2014

സ്വാതന്ത്ര്യദിനം



സ്വാതന്ത്ര്യദിനം ആഘോഷിച്ചു
     ഇന്ത്യയുടെ 68-മത് സ്വാതന്ത്ര്യദിനം സ്ക്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്റര്‍ കെ.വി. ജനാര്‍ദ്ദനന്‍ ദേശീയപതാക ഉയര്‍ത്തികൊണ്ട് പരിപാടികള്‍ ആരംഭിച്ചു.

         തുടര്‍ന്ന് സ്കൂള്‍ അങ്കണത്തിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. പ്രിന്‍സിപ്പാള്‍ നവനീത പി.. സിനിയര്‍ അസിസ്റ്റന്റ് കെ.സി പവിത്രന്‍ വിദ്യാര്‍ത്ഥിപ്രതിനിധികള്‍ തുടങ്ങിയവര്‍ പുഷപാര്‍ച്ചന നടത്തി. സ്കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ വ്യത്യസ്ത ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. സ്കൂളില്‍ ഏര്‍പ്പെടുത്തിയ വിവിധ എന്‍ഡോവ്മെന്റുകള്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ചു വിരണം ചെയ്തു. ചടങ്ങ് പി ടി എ പ്രസിഡന്റ് കെ.വി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ: കെ. പി സുധാകരന്‍ മുഖ്യാതിഥിയായി. പി. ടി. എ വൈ: പ്രസിഡന്റ് എം അസിനാര്‍, ഗിരീശന്‍ എം, ചന്ദ്രന്‍ പനങ്കാവ്, പി. കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം. കെ ഹരിദാസ് നന്ദി രേഖപ്പെടുത്തി.


    SSLC ടോപ്പ് സ്കോര്‍ നേടിയ ശ്രീനാഥ് , കുഞ്ഞാസിയ, വി.എച്ച്..സി ടോപ്പ് സ്കോര്‍ നേടിയ മുഹസിന.പി , വിവേക് ടി എന്നിവര്‍ എന്‍ഡോവ്മെന്റിന് അര്‍ഹരായി. ക്ലാസിലെ ടോപ്പ് സ്കോര്‍ നേടിയ ഹബീബ.സി, അദിത് കെ. വി , സഞ്ജന കെ, അമിഷാദത്ത്, മേഘ, ശ്യേയസ് ദിനേഷ്, വിവേക് ആര്‍. സി . ദേവിക ദിനേശ്, അശ്വിന്‍ പ്രീത്, രസ്ന ഒ.വി, രേഖ. ആര്‍, ഫര്‍ഹാന സി.എ എന്നിവരും എന്‍ഡോവ്മെന്റിനര്‍ഹരായി. പിടിഎയുടെ നേതൃത്വത്തില്‍ പായസ വിതരണവും നടന്നു.

Monday, August 18, 2014

'കുട്ടിയെ അറിയാന്‍'


'കുട്ടിയെ അറിയാന്‍'
സര്‍വ്വേ പൂര്‍ത്തീകരിച്ചു.

             കാസര്‍ഗോഡ് വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത 'കുട്ടിയെ അറിയാന്‍'- SSLC കുട്ടികളുടെ ഗൃഹസന്ദര്‍സനവും സര്‍വ്വേയും പൂര്‍ണ്ണമായി. അധ്യാപകര്‍ ജൂണ്‍ 21ന് 15 ഗ്രൂപ്പുകളിലായി ഉച്ചയ്ക്കുശേഷം ഓരോ പ്രദേശത്തെയും കുട്ടികളുടെ വീട് സന്ദര്‍ശിക്കുകയും കുട്ടിയെ സംബന്ധിക്കുന്ന അക്കാദമികവും ഭൗതികവുമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ശേഖരിച്ച വിവരങ്ങള്‍ സ്റ്റാഫ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയും സര്‍വ്വേ ക്രേഡീകരിക്കുകയും ചെയ്തു. സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം നാലു ക്ലാസ്സിലായി 206 കുട്ടികളാണ് SSLC ബാച്ചിലുള്ളത്. ഇതില്‍ 15 കുട്ടികള്‍ വീടില്ലാത്തവരും 1 കുട്ടിയുടെത് ഓലമേഞ്ഞ മേല്‍ക്കൂരയുള്ളതും 3 കുട്ടികളുടെ വീടുകള്‍ വൈദ്യൂതീകരിക്കാത്തതും 2 കുട്ടികളുടെ വീടുകള്‍ വായനസൗകര്യം ഇല്ലാത്തതുമാണ്
                അധ്യാപകര്‍ക്ക് കുട്ടികളുടെ സാമ്പത്തിക ഭൗതിക ചുറ്റുപാട് വ്യക്തമായി മനസ്സിലാക്കാന്‍ കുട്ടിയെ അറിയാന്‍ ഈ പദ്ധതി സഹായമായി.

Thursday, August 7, 2014

സാക്ഷരം-2014




അക്ഷര വെളിച്ചമായ് ' സാക്ഷരം ' തുടങ്ങി.
            കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ നടപ്പിലാക്കുന്ന 'സാക്ഷരം' പദ്ധതി കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ് സണ്‍ സി.ജാനകിക്കുട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് എഴുത്തും വായനയും ഉറപ്പിക്കാനുള്ള പദ്ധതിയാണ് സാക്ഷരം.
       കാസര്‍ഗോഡ് ഡയറ്റ് തയ്യാറാക്കിയ 'സാക്ഷരം 2014' കൈപ്പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് 55 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതി കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയത്തിലും നടപ്പിലാക്കുന്നത്. ശ്രാവ്യവായന, ആശയഗ്രഹണ വായന, പദങ്ങളുടെഎഴുത്ത്, വാക്യങ്ങളുടെ എഴുത്ത് എന്നീ മേഖലകളിലാണ് ഊന്നല്‍നല്‍കുന്നത്. എസ്.ആര്‍.ജി കണ്‍വീനറെ ചുമതലപ്പെടുത്തി വൈകുന്നേരം 4 മണിമുതല്‍ 5 മണിവരെ ഒരുക്കിയിട്ടുള്ള പ്രത്യേക ക്ലാസ്സുകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

                   ഹെഡ്‌മാസ്റ്റര്‍ കണ്‍വീനറായി പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് , വാര്‍ഡ് കൗണ്‍സിലര്‍ ,എസ് ആര്‍ ജി കണ്‍വീനര്‍ എന്നിവരടങ്ങിയ സംഘാടക സമിതിയാണ് സാക്ഷരം പദ്ധതി നടപ്പിലാക്കുന്നത് . സ്കൂളില്‍ 5 വര്‍ഷമായി 'വെളിച്ചം ' പദ്ധതിയിലൂടെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അടിസ്ഥാനശേഷി ഉറപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു.
                    ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍, പിടിഎ പ്രസിഡന്റ് കെ.വി.ദാമോദരന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.സി.പവിത്രന്‍, സ്റ്റാഫ് സെക്രട്ടറി എം.കെ.ഹരിദാസ്, എസ്.ആര്‍.ജി കണ്‍വീനര്‍ അനിത.ടി.വി എന്നിവര്‍ സംസാരിച്ചു.