Thursday, December 18, 2014

സാക്ഷരം-2014


സാക്ഷരം റിപ്പോര്‍ട്ട് 2014
             കാഞ്ഞങ്ങാട് ജി വി എച്ച് എസ് എസ് 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് അക്കാദമി നിലവാരത്തില്‍ വളരെ പിന്നിലായിരുന്നു. ഈ സ്ക്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും കൂട്ടമായി പരിശ്രമിച്ച് എസ് എസ് എല്‍ സി വിജയശതമാനം 100% ആക്കാന്‍ സാധിച്ചു എങ്കിലും വേണ്ടത് ക്ഷരജ്ഞാനമില്ലാത്ത കുട്ടികള്‍ ഞങ്ങളുടെ സ്ക്കൂളിലുണ്ടെന്ന തിരിച്ചരിവ് ഞങ്ങളുടെ ഉള്ള്ലില്‍ ഒരു വേദനയായി മാറി . ഇതിനു പരിഹാരമെന്നവണ്ണം ഞങ്ങള്‍ അക്ഷരക്ലാസുകള്‍ നടത്താന്‍ തീരുമാനിക്കുകയും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഈ അവസരത്തിലാണ് കാസര്‍ഗോഡ്ജില്ലാപഞ്ചായത്തും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന്സാക്ഷരം പരിപാടി ആവിഷ്ക്കരിച്ചത്. മറ്റെല്ലാ ബുദ്ധിമുട്ടുകളും മറന്ന് ഈ പദ്ധതി ഞങ്ങളുടേതായി ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ തീരുമാനിച്ചു.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ജാനകി കുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നു
                സാക്ഷരം പദ്ധതിയോടനുബന്ധിച്ച് ജൂലായ് 17 ന് മൂന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു pre-test നടത്തുകയും അതില്‍നിന്ന് 80 ഓളം കുട്ടികള്‍ പിന്നോക്കരാണെന്ന് കണ്ടെത്തുകയും ചെയ്തു.

Wednesday, December 10, 2014

SSG MEETING

സ്കൂള്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപ്പില്‍ ഹൊസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ ബിജുലാല്‍ ക്ലാസ്സെടുക്കുന്നു
           ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് സ്കൂള്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപ്പ് യോഗം നടന്നു.യോഗത്തില്‍   ഹൊസ്ദുര്‍ഗ് പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ ബിജുലാല്‍ ക്ലാസ്സെടുത്തു.പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷനായി.ഹെഡ്മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ പി.എ നവനീത ആശംസ അര്‍പ്പിച്ചു.യോഗത്തില്‍ പി.ടി.എ മെമ്പര്‍മാരും സമീപപ്രദേസവാസികളും സമീപകടയുടമകളും സംബന്ധിച്ചു.

വിളവെടുപ്പ്

സ്കൂളില്‍ വളര്‍ത്തിയ മത്തന്‍ വിളവെടുത്തപ്പേള്‍

സാക്ഷരം

സാക്ഷരം -2014, പ്രഖ്യാപനം
         കാഞ്ഞങ്ങാട് GVHSS ല്‍ ജൂലായ് 17 ന് നടത്തിയ Pre Test ല്‍ 80 ഓളം കുട്ടികളെ പഠനത്തില്‍ പിന്നോക്കക്കാരെന്ന് കണ്ടെത്തുകയും , അവര്‍ക്ക് ആഗസ്റ്റ് 7 മുതല്‍ തുടങ്ങിയ 'സാക്ഷരം-2014' പദ്ധതി നവംബര്‍-28 ന് അവസാനിക്കുകയും ചെയുതു. 55 ദിവസം നീണ്ട ഈ സാക്ഷരം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി.

          
      4/12/2014ന് വാര്‍ഡ് കൗണ്‍സിലര്‍ കാഞ്ഞങ്ങാട് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.ശോഭ, സ്കൂള്‍ ഹാളില്‍വെച്ച് 11.30 ന് സാക്ഷരം പ്രഖ്യാപനം നടത്തി. കുട്ടികള്‍ എറെ കൈയ്യടിയോടെ ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. യോഗത്തിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. SRG കണ്‍വീനര്‍ ശ്രീമതി അനിത സാക്ഷരം ക്ലാസ്സിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രിന്‍സിപ്പാള്‍ നവനീത ടീച്ചര്‍ , സീനിയര്‍ അസിസ്റ്റന്റ് ശ്രീ പവിത്രന്‍മാഷ് , സ്റ്റാഫ് സെക്രട്ടറി ഹരിദാസ് മാഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മുഖ്യാതിഥിയായെത്തിയ BRC Trainor ശ്രീ.കേശവന്‍ നമ്പൂതിരിമാഷ് കുട്ടികളുടെ സൃഷ്ടികളുടെ പ്രകാശനം നിര്‍വ്വഹിച്ചു. സാക്ഷരം കുട്ടികളുടെ 30ഓളം രക്ഷിതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സാക്ഷരം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളായ 7Bയിലെ യൂസഫ് , ജസ്ന എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവഹിച്ചു. ശ്രീ.ജോര്‍ജ്ജുകുട്ടി മാസ്റ്റര്‍ ചടങ്ങിന് നന്ദിപ്രാകാശിപ്പിച്ച് യോഗം അവസാനിപ്പിച്ചു.

Monday, December 1, 2014

STATE WORK EXPERIENCE-2014

സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ അഭിരാമിന് അംഗീകാരം
അഭിരാം.പി.വി
ഈ വര്‍ഷത്തെ സംസ്ഥാന പ്രവര്‍ത്തി പരിചയ മേളയില്‍ വെജിറ്റബിള്‍ പ്രിന്റിംഗ് HS വിഭാഗത്തില്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഭിരാം.പി.വി A ഗ്രേഡോടെ നാലാം സ്ഥാനം കരസ്ഥമാക്കി. പ്രൈമറി ക്ലാസ്സുമുതല്‍ അഭിരാം സംസ്ഥാന മേളകളില്‍ പങ്കാളിയായിട്ടുണ്ട്.

സബ് ജില്ലാ കലോത്സവം-2014

ഹൊസ്ദുര്‍ഗ് സബ് ജില്ലാ കലോത്സവത്തില്‍ കാഞ്ഞങ്ങാട് സൗത്തിന് മികച്ച വിജയം
സമാപന സമ്മേളനം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

അറബിക്ക് കലോത്സവം ജേതാക്കള്‍ക്കുള്ള ട്രോഫി ജി.വി.​എച്ച്.എസ്.എസ്.കാഞ്ഞങ്ങാടിന് സമ്മാനിക്കുന്നു
      2014 ഹൊസ്ദുര്‍ഗ് കലോത്സവത്തില്‍ HS വിഭാഗം അറബിക്ക് കലോത്സവത്തില്‍ ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് ടീം ചാമ്പ്യന്‍മാരായി. UP വിഭാഗം അറബിക്ക് കലോത്സവത്തില്‍ രണ്ടാം സ്ഥാനവും HS വിഭാഗം ജനറല്‍ വിഭാഗത്തില്‍ 106 പോയിന്റുകള്‍ നേടി ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് ടീം മികച്ച വിജയം കാഴ്ചവെച്ചു. പങ്കെടുത്ത 110 ഇനങ്ങളിലും ഗ്രേഡുകള്‍  കരസ്ഥമാക്കി. 20ല്‍ പരം ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തില്‍ ഇടം നേടി. നാടക മത്സരത്തില്‍  സ്കൂള്‍ ടീം അവതരിപ്പിച്ച " ചെമ്പന്‍പ്ലാവ് " പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. മികച്ച നടനായി അഭിരാം.കെയും നടിയായി അനുപ്രിയയും തിരഞ്ഞെടുക്കപ്പെട്ടു.