ABOUT US


  ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് 
കാഞ്ഞങ്ങാട് സൗത്ത് പി.ഒ
കാസര്‍ഗോഡ്,പിന്‍- 671531 
email: 12006kanhangad@gmail.com
Edn.DT:  KANHANGAD
Edn.Sub  Dt: HOSDURG 

       1903-ല്‍ കാഞ്ഞങ്ങാട് ബേസിക് ഹിന്ദു എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ അധ്യാപന ചരിത്രം ആരംഭിക്കുന്നത്. തെക്കന്‍ കര്‍ണ്ണാടക (സൗത്ത് കനറ) ജില്ലയുടെ ഭാഗമായി കാസറഗോഡ് താലുക്കില്‍ കന്നഡ മീഡിയം താലുക്ക് ബോര്‍ഡ് സ്കൂളായി ആദ്യം ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളും പിന്നീട് ഡിസിട്രിക്ട് ബോര്‍ഡിന്റെ നിയന്ത്രണത്തിലായതോടെ ഉയര്‍ന്ന ഡിവിഷനുകളും പ്രവര്‍ത്തിച്ചു. ദേശീയപാതയുടെ പുനര്‍നിര്‍ണ്ണയം നടന്നതോടെ നീലേശ്വരത്തേയും ഹൊസ്ദുര്‍ഗ് കച്ചേരിയേയും ബന്ധിപ്പിക്കുന്ന ചെങ്കല്‍ റോഡ് ദേശീയപാതയുടെ ഭാഗമായി. ഈ ദേശീയ പാതയോരത്താണ് സ്കൂളിന്റെ പ്രവര്‍ത്തനം പിന്നീട് വ്യാപകമായത്. 1958-59 വര്‍ഷത്തില്‍ 6-ാം ക്ലാസും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 7,8 ക്ലാസുകളും ആരംഭിച്ചുവെങ്കിലും 1961 വരെ മാത്രമേ 8-ാം തരം പ്രവര്‍ത്തിച്ചുള്ളു. പില്‍ക്കാലത്ത് കാഞ്ഞങ്ങാടിന്റെ നഗരപ്രാന്തത്തില്‍ വികാസം പ്രാപിച്ച ഈ വിദ്യാലയം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം സാധ്യമായതോടെ പൂര്‍ണ്ണമായി മലയാളം മീഡിയം സ്ക്കൂളുകളായി മാറി.

1984 മുതല്‍ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടതോടെ ദേശീയപാതയോരത്തെ വാടകകെട്ടിടം കൂടാതെ സ്ക്കൂള്‍ അപ്ഗ്രേഡിംഗ് കമ്മിറ്റിയുടേയും സ്ഥലത്തെ സഹകരണ ബാങ്കിന്റെയും, അഭ്യൂദയകാംക്ഷികളുടേയും നാട്ടുകരുടേയും അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 3 ഏക്കര്‍ വരുന്ന സ്ഥലത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. കെട്ടിടങ്ങളുടെ അപര്യാപ്തത മൂലം 1998 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ഹൈസ്ക്കൂള്‍ പ്രവര്‍ത്തിച്ചത്.2003-04 വര്‍ഷത്തില്‍ വാടക കെട്ടിടത്തിലെ പ്രവര്‍ത്തനം ‌പൂര്‍ണ്ണമായും ഒഴിവാക്കുകയും ആവശ്യമായ താല്‍ക്കാലിക സൗകര്യങ്ങളോടെ നിലവിലുള്ള സ്ഥലത്ത് പ്രവര്‍ത്തനം ‌ തുടങ്ങുകയും ചെയ്തു. 2007-08 വര്‍ഷം സ്ക്കൂളില്‍ വിഎച്ച്എസ്ഇ കോഴ്സ് (എംഎല്‍ടി,എല്‍ഡിഎച്ച്) തുടങ്ങുകയും ചെയ്തു. ഇന്ന് കേരള സര്‍ക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും ധനസഹായത്തോടെ അത്യാവശ്യസൗകര്യങ്ങളോടുകൂടിയ സ്ഥിരമായ ക്ലാസുമുറികള്‍ സജ്ജമാക്കാന്‍ സാധിച്ചിട്ടുണ്ട്.
         കാസറഗോഡ് ജില്ലയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമായ സ്ഥാനമാണ് കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിനുള്ളത്.പാഠ്യ പാഠ്യേതരവിഷയങ്ങളില്‍ സംസ്ഥാന അംഗീകാരം ലഭിക്കാന്‍ വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. 1300 ല്‍ പ്പരം കുട്ടികള്‍ ഹൈസ്കൂള്‍ വരെയും 100കുട്ടികള്‍ ഹയര്‍ സെക്കന്ററിയിലുമായി പഠനം നടത്തുന്നു. . പരിചയസമ്പന്നരും പ്രശസ്തരുമായ

അന്താരാഷ്‌ട്ര പയർ വർഷാചരണം :-

            അന്താരാഷ്ട്ര പയർ വര്ഷാചരണത്തിന്റെ ഭാഗമായി  ആഗസ്റ്റ്  25 ന്  ഉച്ചക്ക്  2 മണിക്ക്  പയർ വർഗങ്ങൾകൊണ്ടുണ്ടാക്കിയ പത്തിലധികം പായസങ്ങളുടെയും 102 ഭക്ഷണവിഭവങ്ങളുടെയും പ്രദർശനം നടന്നു .  പായസം ശ്രീ .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൽ തന്നെ തയ്യാറാക്കിയതാണ് .മറ്റു വിഭവങ്ങൾ വിദ്യാർത്ഥികളും അദ്ധ്യാപകരും വീട്ടിൽനിന്നു തയ്യാറാക്കി കൊണ്ടുവന്നവയാണ് . പയർ വിഭവങ്ങളുടെ വിവരണം അടങ്ങിയ ചാർട്ടുകളും പത്രകട്ടിങ്ങുകളും മാഗസിനുകളും പ്രദർശനത്തിനുണ്ടായിരുന്നു . 24 തരം  പയർവിത്തുകൾ പ്രദർശിപ്പിച്ചു . വിത്തുകൾകൊണ്ടുണ്ടാക്കിയ രാജ്യത്തിന്റെയും കേരളത്തിന്റെയും മാതൃകകളും ഉണ്ടായിരുന്നു .
  പ്രദർശനം മുൻസിപ്പൽ ചെയർപേഴ്‌സൺ  ശ്രീ. വി.വി രമേശൻ ഉദ്ഘടാനം ചെയ്‌തു .പ്രദർശനം വിദ്യാർത്ഥികൾ ആസ്വദിച്ചു .

1 comment:


  1. അന്താരാഷ്ട്ര പയർ വര്ഷാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 25 ന് ഉച്ചക്ക് 2 മണിക്ക് പയർ വർഗങ്ങൾകൊണ്ടുണ്ടാക്കിയ പത്തിലധികം പായസങ്ങളുടെയും 102 ഭക്ഷണവിഭവങ്ങളുടെയും പ്രദർശനം നടന്നു . പായസം ശ്രീ .നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൽ തന്നെ തയ്യാറാക്കിയതാണ് .മറ്റു വിഭവങ്ങൾ വിദ്യാർത്ഥികളും അദ്ധ്യാപകരും വീട്ടിൽനിന്നു തയ്യാറാക്കി കൊണ്ടുവന്നവയാണ് . പയർ വിഭവങ്ങളുടെ വിവരണം അടങ്ങിയ ചാർട്ടുകളും പത്രകട്ടിങ്ങുകളും മാഗസിനുകളും പ്രദർശനത്തിനുണ്ടായിരുന്നു . 24 തരം പയർവിത്തുകൾ പ്രദർശിപ്പിച്ചു . വിത്തുകൾകൊണ്ടുണ്ടാക്കിയ രാജ്യത്തിന്റെയും കേരളത്തിന്റെയും മാതൃകകളും ഉണ്ടായിരുന്നു .

    പ്രദർശനം മുൻസിപ്പൽ ചെയർപേഴ്‌സൺ ശ്രീ. വി.വി രമേശൻ ഉദ്ഘടാനം ചെയ്‌തു .പ്രദർശനം വിദ്യാർത്ഥികൾ ആസ്വദിച്ചു .

    ReplyDelete