Tuesday, July 29, 2014

ഇഫ്ത്താര്‍ സംഗമം



ഇഫ്ത്താര്‍ സംഗമം നടത്തി
               കാഞ്ഞങ്ങാട് സൗത്ത് ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇഫ്ത്താര്‍ സംഗമം നടന്നു. യോഗത്തില്‍ കല്ലൂരാവി ബദരിയ ജുമാ മസ്ജിദ് ഖത്തിബ് ബഷീര്‍ ദാരിമി അനുഗ്രഹ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ ശ്രീമതി.ജാനകികുട്ടി, സുശാന്ത്, മാധവന്‍, പിടിഎ പ്രസിഡന്റ് കെ.വി.ദാമോധരന്‍, വൈ പ്രസിഡന്റ് എം.അസൈനാര്‍, ഹെഡ്മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍,  പ്രിന്‍സിപ്പാള്‍ പി. എ.നവനീത,ശ്രീ.ഡി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Tuesday, July 22, 2014

മൈലാഞ്ചിയിടല്‍

മൊഞ്ചത്തിമാര്‍ മൈലാഞ്ചിയിട്ടു
    റമദാന്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി മൈലാഞ്ചിയിടല്‍ മത്സരം. കാഞ്ഞങ്ങാട് സൗത്ത് ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന മത്സരത്തില്‍ 140 വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ വിവിധ ഡിസൈനില്‍ മൈലാഞ്ചിയിട്ടത് അപൂര്‍വ്വ ദൃശ്യവിരുന്നായി. യുപി വിഭാഗത്തില്‍ ഉമൈസ,ഹൈസ്കൂള്‍ വിഭാഗത്തില്‍ മുഹസീന, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ തസ്ലീമയും ആയിഷത്ത് റസീനയും ജേതാക്കളായി.

Tuesday, July 15, 2014

സെന്‍സസ് വാരാഘോഷം


വിദ്യാര്‍ത്ഥികള്‍ എന്യൂമറേറ്റര്‍മാരായി
വാര്‍ഡ്തല കനേഷുമാരി നടത്തി.


    സോഷ്യല്‍സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെന്‍സസ് വാരാഘോഷവും വാര്‍ഡ്തല സെന്‍സസും നടത്തി. സെന്‍സസ് വാരാഘോഷം ജില്ലാ ഫിനാന്‍സ് ഓഫീസര്‍ രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു.
  ഏഴ്, എട്ട് ക്ലാസ്സുകളിലെ കുട്ടികള്‍ ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞ് മുന്‍സിപ്പാലിറ്റിയിലെ 19 -ാം വാര്‍ഡില്‍ സെന്‍സസ് നടത്തി. നേരത്തെ തയ്യാറാക്കിയ സെന്‍സസ് ഫോറം ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ എണ്ണം, വൈവാഹികാവസ്ഥ, രോഗവിവരങ്ങള്‍, വീട്ടുനമ്പര്‍ മറ്റുവിവരങ്ങള്‍ എന്നിവ ചോദിച്ച് മനസ്സിലാക്കി രേഖപ്പെടുത്തുകയും ഗ്രൂപ്പുതലത്തില്‍ ക്രോഡീകരിച്ചതിനുശേഷം അന്തിമ ക്രോഡീകരണവും നടത്തി സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാക്കി. നൂറോളം വീടുകളില്‍ സെന്‍‌സസ് നടന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇതൊരു പുത്തനനുഭവമായി മാറി.
     ജൂലൈ 15 ന് സെന്‍സസ് വാരാഘോഷത്തിന്റെ സമാപനസമ്മേളനം ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസര്‍ രവീന്ദ്രന്‍ പലിയേരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.വി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ നവനീത.പി., അധ്യാപകരായ കെ.സി.പവിത്രന്‍, എം.കെ.ഹരിദാസ്, കണ്ണന്‍ കാരാക്കടവ്, കെ.മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു. ശ്രേയ.ആര്‍.പി നന്ദി രേഖപ്പെടുത്തി.

Thursday, July 10, 2014

ബഷീര്‍ദിനം



 ചാമ്പമരം
സ്ക്കൂള്‍ അങ്കണത്തില്‍ നട്ടുകൊണ്ട്  
ബഷീറിനെ അനുസ്മരിച്ചു.

  ബഷീറിന്റെ ഇരുപതാം ചരമവാര്‍ഷികം ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാടില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീറിന് ഇഷ്ടപ്പെട്ടതും 'പാത്തുമ്മയുടെ ആട് ' എന്ന നോവലിലെ ഒരു കഥാപാത്രവുമായ "ചാമ്പമരം" സ്ക്കൂള്‍ അങ്കണത്തില്‍ നട്ടു. പ്രിന്‍സിപ്പാള്‍ നവനീത പി.എ, അധ്യാപകരായ കൃഷ്ണന്‍ നമ്പൂതിരി , മധുസൂദനന്‍.വി , സി.കെ ഷാജി,ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
   ബഷീര്‍ ചരമവാര്‍ഷികത്തിന്റെ ഭാഗമായി ബഷീര്‍ പുസ്കങ്ങളുടെ പ്രദര്‍ശനം, സാഹിത്യക്വിസ് എന്നിവ നടന്നു. ബഷീര്‍ കഥാപാത്രങ്ങളെ കൂടുതല്‍ അറിയാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സഹായകമായി.

Tuesday, July 8, 2014

സെന്‍സസ്സ് വാരാഘോഷം



സെന്‍സസ് വാരാഘോഷം ഉദ്ഘാടനം ചെയ്തു.

  ജനസംഖ്യാദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെന്‍സസ് വാരാഘോഷ പരിപാടികള്‍ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ഇ.പി. രാജ് മോഹന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് കെ.സി.പവിത്രന്‍ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി.സി.നവനീത, സ്റ്റാഫ് സെക്രട്ടറി എം.കെ.ഹരിദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കണ്ണന്‍ കാരക്കടവ് നന്ദി രേഖപ്പെടുത്തി. ജുലൈ 8മുതല്‍ 15 വരെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്നു.
കേന്ദ്ര രജിസ്റ്റാര്‍ ജനറല്‍ &സെന്‍സസ് കമ്മീഷണര്‍ വിഭാവനം ചെയ്ത വിദ്യാര്‍ത്ഥികളെ എന്യൂമറേറ്ററാക്കി കൊണ്ടുള്ള വാര്‍ഡ് തല സര്‍വ്വേ , സ്കൂള്‍ തല ക്വിസ് മത്സരം , സെന്‍സസ് അവബോധ ചര്‍ച്ചാക്ലാസ്സുകള്‍ എന്നിവ നടക്കും.