Monday, August 25, 2014

സ്കൂള്‍ പാര്‍ലിമെന്ററി ഇലക്ഷന്‍


ലാപ്‌ടോപ്പുകള്‍ ഇലക്ട്രോണിക് മെഷീനുകളാക്കി സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി.
 

     കുട്ടികള്‍ തന്നെ പ്രിസൈഡിങ്ങ്,പോളിങ്ങ് ഓഫീസര്‍മാരായി കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തി. ലാപ്‌ടോപ്പുകളില്‍ ഇലക്ഷന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവയെ വോട്ടിങ്ങ് മെഷീനുകളാക്കി സ്കൂള്‍ വോട്ടര്‍പട്ടികയിലെ പേര് നോക്കി കുരുന്നു വിരലുകളില്‍ മഷി തേച്ചുക്കൊണ്ട് മൗസ് ക്ലിക്കുകളിലൂടെ കുരുന്നുകള്‍ വോട്ട് രേഖപ്പെടുത്തി.   ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പൊതു തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ നടത്തിയത്. ഇതിലൂടെ പൊതുതെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ച് കുട്ടികളില്‍ ഒരവബോധം ഉണ്ടാക്കാന്‍ സാധിച്ചു. അധ്യാപകരായ വേണുഗോപാല്‍ മുങ്ങത്ത്, ഗിരീശന്‍ എം,ശാരദ സി,ഉണ്ണികൃഷ്ണന്‍ കെ വി എന്നിവര്‍ നേതൃത്വം നല്‍കി

പാര്‍ലമെന്റ് ഇലക്ഷനില്‍ താഴെ പറയുന്ന വിദ്യാര്‍ത്ഥികള്‍ വിവിധ സ്ഥാനങ്ങളില്‍ നിയമിതരായി.
              
              ചെയര്‍മാന്‍ - വൈശാഖ്.എം.വി (II-MLT)
              വൈസ് ചെയര്‍മാന്‍ - അനഘ.ടി.വി (X-C)
              ജനറല്‍ സെക്രട്ടറി - അനുപ്രിയ (X-B)
              ജോ:സെക്രട്ടറി - ശബ്ന.കെ
              കലാവേദി സെക്രട്ടറി - അശ്വനി.സി
              കലാവേദി ജോ:സോക്രട്ടറി - മന്‍സൂറ.എം.കെ
              സാഹിത്യവേദി സെക്രട്ടറി - ഫര്‍ഹാന റഷീദ്
              സാഹിത്യവേദി ജോ:സെക്രട്ടറി - ശ്രേയസ് ദിനേശ്
              കായികവേദി സെക്രട്ടറി - നവനീത്
              കായികവേദി ജോ:സെക്രട്ടറി - ശ്രീഹരി

1 comment:

  1. പോസ്റ്റ് നന്നായിട്ടുണ്ട്... എല്ലാ ഹൈസ്ക്കൂളുകളിലും ലാപ്ടോപ് , ഡസ്ക്ടോപ് എന്നിവ ധാരാളമുണ്ട്.. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ഏറ്റെടുക്കാവുന്നതാണ്... അഭിനന്ദനങ്ങള്‍...

    ReplyDelete