Thursday, August 7, 2014

സാക്ഷരം-2014




അക്ഷര വെളിച്ചമായ് ' സാക്ഷരം ' തുടങ്ങി.
            കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെയും ഡയറ്റിന്റെയും ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ നടപ്പിലാക്കുന്ന 'സാക്ഷരം' പദ്ധതി കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ് സണ്‍ സി.ജാനകിക്കുട്ടി ഉദ്ഘാടനം ചെയ്തു. മൂന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് എഴുത്തും വായനയും ഉറപ്പിക്കാനുള്ള പദ്ധതിയാണ് സാക്ഷരം.
       കാസര്‍ഗോഡ് ഡയറ്റ് തയ്യാറാക്കിയ 'സാക്ഷരം 2014' കൈപ്പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് 55 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതി കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയത്തിലും നടപ്പിലാക്കുന്നത്. ശ്രാവ്യവായന, ആശയഗ്രഹണ വായന, പദങ്ങളുടെഎഴുത്ത്, വാക്യങ്ങളുടെ എഴുത്ത് എന്നീ മേഖലകളിലാണ് ഊന്നല്‍നല്‍കുന്നത്. എസ്.ആര്‍.ജി കണ്‍വീനറെ ചുമതലപ്പെടുത്തി വൈകുന്നേരം 4 മണിമുതല്‍ 5 മണിവരെ ഒരുക്കിയിട്ടുള്ള പ്രത്യേക ക്ലാസ്സുകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

                   ഹെഡ്‌മാസ്റ്റര്‍ കണ്‍വീനറായി പിടിഎ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ് , വാര്‍ഡ് കൗണ്‍സിലര്‍ ,എസ് ആര്‍ ജി കണ്‍വീനര്‍ എന്നിവരടങ്ങിയ സംഘാടക സമിതിയാണ് സാക്ഷരം പദ്ധതി നടപ്പിലാക്കുന്നത് . സ്കൂളില്‍ 5 വര്‍ഷമായി 'വെളിച്ചം ' പദ്ധതിയിലൂടെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അടിസ്ഥാനശേഷി ഉറപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു.
                    ചടങ്ങില്‍ ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍, പിടിഎ പ്രസിഡന്റ് കെ.വി.ദാമോദരന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.സി.പവിത്രന്‍, സ്റ്റാഫ് സെക്രട്ടറി എം.കെ.ഹരിദാസ്, എസ്.ആര്‍.ജി കണ്‍വീനര്‍ അനിത.ടി.വി എന്നിവര്‍ സംസാരിച്ചു.

1 comment:

  1. ബ്ലോഗ് നന്നാവുന്നുണ്ട്. ബ്ലോഗ് ‍ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍... കൂടുതല്‍ വിദ്യാലയ വാര്‍ത്തകള്‍, ഫോട്ടോകള്‍ എന്നിവ പോസ്റ്റ് ചെയ്യുമല്ലോ? ഫോട്ടോയുടെ കൂടെ എന്താണു പ്രോഗ്രാം, ആരൊക്കെ പങ്കെടുത്തു, പ്രത്യേകത എന്തായിരുന്നു തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാകുന്നരീതിയിലുള്ള കുറിപ്പുകള്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.
    Staff Details എന്ന പേജില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ, മറ്റു വിവരങ്ങള്‍, ഏതു ക്ലാസ്സിലാണ് പഠിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളും Activity Kalender എന്ന പേജില്‍ SDP, സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ തയ്യാറാക്കിയ സമയക്രമം തുടങ്ങിയവ ഉള്‍പ്പെടുത്താവുന്നതാണ്. School visitors എന്ന ടാബില്‍ വിദ്യാലയം സന്ദര്‍ശിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തുമല്ലോ? കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ?

    ReplyDelete