Thursday, August 21, 2014

സ്വാതന്ത്ര്യദിനം



സ്വാതന്ത്ര്യദിനം ആഘോഷിച്ചു
     ഇന്ത്യയുടെ 68-മത് സ്വാതന്ത്ര്യദിനം സ്ക്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്റര്‍ കെ.വി. ജനാര്‍ദ്ദനന്‍ ദേശീയപതാക ഉയര്‍ത്തികൊണ്ട് പരിപാടികള്‍ ആരംഭിച്ചു.

         തുടര്‍ന്ന് സ്കൂള്‍ അങ്കണത്തിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. പ്രിന്‍സിപ്പാള്‍ നവനീത പി.. സിനിയര്‍ അസിസ്റ്റന്റ് കെ.സി പവിത്രന്‍ വിദ്യാര്‍ത്ഥിപ്രതിനിധികള്‍ തുടങ്ങിയവര്‍ പുഷപാര്‍ച്ചന നടത്തി. സ്കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ വ്യത്യസ്ത ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. സ്കൂളില്‍ ഏര്‍പ്പെടുത്തിയ വിവിധ എന്‍ഡോവ്മെന്റുകള്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ചു വിരണം ചെയ്തു. ചടങ്ങ് പി ടി എ പ്രസിഡന്റ് കെ.വി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ: കെ. പി സുധാകരന്‍ മുഖ്യാതിഥിയായി. പി. ടി. എ വൈ: പ്രസിഡന്റ് എം അസിനാര്‍, ഗിരീശന്‍ എം, ചന്ദ്രന്‍ പനങ്കാവ്, പി. കെ. ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം. കെ ഹരിദാസ് നന്ദി രേഖപ്പെടുത്തി.


    SSLC ടോപ്പ് സ്കോര്‍ നേടിയ ശ്രീനാഥ് , കുഞ്ഞാസിയ, വി.എച്ച്..സി ടോപ്പ് സ്കോര്‍ നേടിയ മുഹസിന.പി , വിവേക് ടി എന്നിവര്‍ എന്‍ഡോവ്മെന്റിന് അര്‍ഹരായി. ക്ലാസിലെ ടോപ്പ് സ്കോര്‍ നേടിയ ഹബീബ.സി, അദിത് കെ. വി , സഞ്ജന കെ, അമിഷാദത്ത്, മേഘ, ശ്യേയസ് ദിനേഷ്, വിവേക് ആര്‍. സി . ദേവിക ദിനേശ്, അശ്വിന്‍ പ്രീത്, രസ്ന ഒ.വി, രേഖ. ആര്‍, ഫര്‍ഹാന സി.എ എന്നിവരും എന്‍ഡോവ്മെന്റിനര്‍ഹരായി. പിടിഎയുടെ നേതൃത്വത്തില്‍ പായസ വിതരണവും നടന്നു.

1 comment:

  1. ബ്ലോഗ് വളരെ നന്നായിട്ടുണ്ട്...."കുട്ടിയെ അറിയാന്‍" സര്‍വ്വേയുടെ ഭാഗമായി പോസ്റ്റു ചെയ്ത വാര്‍ത്തയും ചിത്രവും ഏറെ നന്നായി... ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.. എല്ലാ പേജുകളും തയ്യാറാക്കിയിട്ടുണ്ട്... VISITORS എന്ന പേരില്‍ രണ്ടു പേജുകള്‍ കാണുന്നുണ്ട്.. അതില്‍ ഒന്ന് COMMENTS എന്നാക്കിയാല്‍ നന്നായിരുന്നു...

    ReplyDelete