Sunday, October 2, 2016

കലോത്സവം 2016


അമ്പത്തിയേഴാമത്‌ ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവം 2016  .

ജി.വി.എച് .എസ് .എസ്  കാഞ്ഞങ്ങാട് :-

അമ്പത്തിയേഴാമത്‌   ഹൊസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോൽസവം 2016  നവംബർ  മൂന്നാംവാരം കാഞ്ഞങ്ങാട്‌ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി  സ്‌കൂളിൽ വെച്ച്  നടത്തുവാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കുന്നു . കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം 2016 ഒക്ടോബർ ആറാം തീയ്യതി വ്യാഴാഴ്ച ഉച്ചക്ക്  2 .30 ന്സ്കൂളിൽ വെച്ച് ചേരുന്നതാണ് .യോഗത്തിൽ താങ്കളും സഹപ്രവർത്തകരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് വിനീതമായി  അഭ്യർത്ഥിക്കുന്നു .

 

                                                     എന്ന് ,

 

          കെ .വി  പുഷ്‌പ                            സി .കെ    ബാബുരാജ്                                         (എ .ഇ . ഒ  ഹൊസ്ദുർഗ് )                 (പി .ടി .എ  പ്രസിഡണ്ട്  -

                                                                  ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട്‌ )
  ജനാർദ്ദനൻ .ടി                                                രാഖി   .എസ് 
  (ഹെഡ് മാസ്റ്റർ  -                                                ( പ്രിൻസിപ്പാൾ  -      
  ജി.വി.എച് .എസ്.എസ് കാഞ്ഞങ്ങാട്‌ )           (ജി.വി.എച് .എസ.എസ്                                                                                                                      കാഞ്ഞങ്ങാട്‌) 


                       കലോത്സവത്തിന് വര്‍ണ്ണാഭമായതുടക്കം               

                   

                        അമ്പത്തിയേഴാമത് ഹോസ്ദുർഗ്ഗ് ഉപജില്ലാ സ്കൂൾ കലോത്സവം ജി.വി.എച്ച്.എസ്.എസ്.കാഞ്ഞങ്ങാട് ,കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും സ്വാഗത സംഘം ചെയർമാനു  മായ ശ്രീ.വി.വി.രമേശന്റെ അ  ധ്യക്ഷതയിൽ ശ്രീ.പി.കരുണാകരൻ MP നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി.ജനാർദ്ദനൻ റിപ്പോർട്ടവതരിപ്പിച്ചു.  ജനപ്രതിനിധികൾ വിദ്യാഭ്യാസഓഫീസർമാർ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആശംസ അർപ്പിച്ച് സംസാരിച്ചു. കലോത്സവ ലോഗോ രൂപകല്പന ചെയ്ത പൂർവ്വ വിദ്യാർത്ഥി ശ്രീ.ശ്യാമപ്രസാദിന് സംഘാടകസമിതിയുടെ ഉപഹാരം ബഹുമാനപ്പെട്ട എം.പി. സമർപ്പിച്ചു. ആതിഥേയ വിദ്യാലയത്തിലെ  അധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച സ്വാഗതഗാനം ഉൽഘാടന ചടങ്ങിന് മാറ്റ് കൂട്ടി. പി.ടി.എ.പ്രസിഡണ്ട്  ശ്രീ.സി.കെ.ബാബുരാജ്  സ്വാഗതം പറഞ്ഞ ചടങ്ങിന് സീനിയർ അസിസ്റ്റന്റ് ശ്രീ.കെ .സി .പവിത്രൻ നന്ദിയും രേഖപ്പെടുത്തി.ഓഫ് സ്റ്റേജ് മത്സര ഇനങ്ങൾക്ക് പുറമെ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗം അറബനമുട്ട്, ദഫ് മുട്ട്, കോൽക്കളി എന്നീ മത്സര ഇനങ്ങളും പൂർത്തിയായി. ഉത്സവഛായ പകർന്ന അന്തരീക്ഷത്തിൽ ക്ലാസ്സിക്കൽ  മത്സരഇനങ്ങൾ ചൊവ്വാഴ്ച മുതൽ അരങ്ങിലെത്തും.

 

 











          

 

No comments:

Post a Comment