Tuesday, July 22, 2014

മൈലാഞ്ചിയിടല്‍

മൊഞ്ചത്തിമാര്‍ മൈലാഞ്ചിയിട്ടു
    റമദാന്‍ ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി മൈലാഞ്ചിയിടല്‍ മത്സരം. കാഞ്ഞങ്ങാട് സൗത്ത് ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന മത്സരത്തില്‍ 140 വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ വിവിധ ഡിസൈനില്‍ മൈലാഞ്ചിയിട്ടത് അപൂര്‍വ്വ ദൃശ്യവിരുന്നായി. യുപി വിഭാഗത്തില്‍ ഉമൈസ,ഹൈസ്കൂള്‍ വിഭാഗത്തില്‍ മുഹസീന, ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ തസ്ലീമയും ആയിഷത്ത് റസീനയും ജേതാക്കളായി.

1 comment:

  1. ബ്ലോഗ് മെച്ചപ്പെട്ടുവരുന്നതില്‍ സന്തോഷം. അഭിനന്ദനങ്ങള്‍

    ReplyDelete