Tuesday, July 15, 2014

സെന്‍സസ് വാരാഘോഷം


വിദ്യാര്‍ത്ഥികള്‍ എന്യൂമറേറ്റര്‍മാരായി
വാര്‍ഡ്തല കനേഷുമാരി നടത്തി.


    സോഷ്യല്‍സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെന്‍സസ് വാരാഘോഷവും വാര്‍ഡ്തല സെന്‍സസും നടത്തി. സെന്‍സസ് വാരാഘോഷം ജില്ലാ ഫിനാന്‍സ് ഓഫീസര്‍ രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു.
  ഏഴ്, എട്ട് ക്ലാസ്സുകളിലെ കുട്ടികള്‍ ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞ് മുന്‍സിപ്പാലിറ്റിയിലെ 19 -ാം വാര്‍ഡില്‍ സെന്‍സസ് നടത്തി. നേരത്തെ തയ്യാറാക്കിയ സെന്‍സസ് ഫോറം ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ എണ്ണം, വൈവാഹികാവസ്ഥ, രോഗവിവരങ്ങള്‍, വീട്ടുനമ്പര്‍ മറ്റുവിവരങ്ങള്‍ എന്നിവ ചോദിച്ച് മനസ്സിലാക്കി രേഖപ്പെടുത്തുകയും ഗ്രൂപ്പുതലത്തില്‍ ക്രോഡീകരിച്ചതിനുശേഷം അന്തിമ ക്രോഡീകരണവും നടത്തി സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാക്കി. നൂറോളം വീടുകളില്‍ സെന്‍‌സസ് നടന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇതൊരു പുത്തനനുഭവമായി മാറി.
     ജൂലൈ 15 ന് സെന്‍സസ് വാരാഘോഷത്തിന്റെ സമാപനസമ്മേളനം ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസര്‍ രവീന്ദ്രന്‍ പലിയേരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.വി.ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് കെ.വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ നവനീത.പി., അധ്യാപകരായ കെ.സി.പവിത്രന്‍, എം.കെ.ഹരിദാസ്, കണ്ണന്‍ കാരാക്കടവ്, കെ.മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു. ശ്രേയ.ആര്‍.പി നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment