'ഉണര്‍ത്ത്
'-സാക്ഷരം
സര്‍ഗ്ഗാത്‌മക ക്യാമ്പ്
സാക്ഷരം
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍
ജി.വി.എച്ച്.എസ്.എസ്
കാഞ്ഞങ്ങാട് സൗത്തില്‍ '
ഉണര്‍ത്ത്
'
- സര്‍ഗ്ഗാത്‌മക
ക്യാമ്പ് നടന്നു.
കാഞ്ഞങ്ങാട്
നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ്
കമ്മറ്റി ചെയര്‍പേഴ്സണ്‍
പി.ശോഭ
ഉദ്ഘാടനം ചെയ്തു.
പി.ടി.എ
പ്രസിഡന്റ് കെ.വി.ദാമോദരന്‍
അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഹെഡ്‌മാസ്റ്റര്‍ കെ.വി.ജനാര്‍ദ്ദനന്‍
സ്വാഗതം പറഞ്ഞു.
എസ്.ആര്‍.ജി
കണ്‍വീനര്‍ അനിത.ടി.വി
റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അധ്യാപകരായ
സദാരമ.കെ
,ശ്യാമള.സി.എന്‍
എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ജോര്‍ജ്ജുകുട്ടി
ജോസഫ് നന്ദി രേഖപ്പെടുത്തി.
ഏകദിനക്യാമ്പില്‍ സി.പി.വിനോദ് മാസ്റ്റര്‍ മുഖ്യാഥിതിയായി കുട്ടികളെ വായ്‌ത്താരികള്‍ കൊണ്ട് ഉണര്‍ത്തി. കുട്ടികളെ ഗ്രൂപ്പുകളാക്കി ഓരോരുത്തര്‍ക്കും ഓരോ വാക്യങ്ങള്‍ നല്‍കി കഥ നിര്‍മ്മിക്കുകയും അതിലൂടെ അക്ഷരങ്ങളിലേക്ക് കുട്ടികളെ എത്തിക്കുവാനും കഴിഞ്ഞു. കളികളിലൂടെയും അഭിനയത്തിലൂടെയും മറ്റു കലാപ്രവര്‍ത്തനത്തിലൂടെയും കുട്ടികളെ അക്ഷര വഴിയിലേക്കു നയിക്കാന്‍ ഉണര്‍ത്ത് ക്യാമ്പിനു കഴിഞ്ഞു.
![]() |
നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.ശോഭ ഉദ്ഘാടനം ചെയ്യുന്നു. |
ഏകദിനക്യാമ്പില്‍ സി.പി.വിനോദ് മാസ്റ്റര്‍ മുഖ്യാഥിതിയായി കുട്ടികളെ വായ്‌ത്താരികള്‍ കൊണ്ട് ഉണര്‍ത്തി. കുട്ടികളെ ഗ്രൂപ്പുകളാക്കി ഓരോരുത്തര്‍ക്കും ഓരോ വാക്യങ്ങള്‍ നല്‍കി കഥ നിര്‍മ്മിക്കുകയും അതിലൂടെ അക്ഷരങ്ങളിലേക്ക് കുട്ടികളെ എത്തിക്കുവാനും കഴിഞ്ഞു. കളികളിലൂടെയും അഭിനയത്തിലൂടെയും മറ്റു കലാപ്രവര്‍ത്തനത്തിലൂടെയും കുട്ടികളെ അക്ഷര വഴിയിലേക്കു നയിക്കാന്‍ ഉണര്‍ത്ത് ക്യാമ്പിനു കഴിഞ്ഞു.
ബി.ആര്‍.സി
ട്രെയിനര്‍ കേശവര്‍ നമ്പൂതിരി
കവിതാപൂരണത്തിലൂടെ ക്ലാസ്സുകള്‍
കൈകാര്യം ചെയ്തു.
ബി.പി.ഒ
അജയന്‍,
ബി.ആര്‍.സി
ട്രെയിനറായ ഷൈജു, സി.ശാരദ
എന്നിവര്‍ കഥകളിലൂടെയും
നാടന്‍പാട്ടിലൂടെയും ക്യാമ്പില്‍
കുട്ടികളെ ആവേശഭരിതരാക്കി.
ബി.പങ്കജാക്ഷി
ക്യാമ്പിന്റെ സമാപന ചടങ്ങില്‍
സംസാരിച്ചു.
പി.ടി.എ
പ്രസിഡന്റ് കെ.വി.ദാമോദരന്‍
എല്ലാ ക്യാമ്പ് അംഗങ്ങള്‍ക്കും
സമ്മാനങ്ങള്‍ നല്‍കി.
കുട്ടികള്‍
ദേശീയഗാനം ആലപിച്ചുകൊണ്ട്
ക്യാമ്പ് അവസാനിപ്പിച്ചു.
ഉണര്‍ത്ത് ക്യാമ്പിലെ സര്‍ഗാത്മകരചനയുമായി അഖിലേഷ് കെ.എസ് കവിതാപൂരണത്തിലൂടെ രചന നടത്തി![]() |
അഖിലേഷ് കെ.എസ് കവിതാപൂരണത്തിലൂടെ നടത്തിയ രചന |
മനോഹരം...
ReplyDeleteഹിന്ദി ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍!!