Friday, November 21, 2014
Monday, November 3, 2014
സ്കൂള്‍ പഠനയാത്ര
ഉന്മേഷം
തരുന്നു...... അറിവുതരുന്നു........
ടെന്ഷനുകളകറ്റാന്
ഏറ്റവും നല്ലവഴിയാണത്രെ യാത്ര.....!
ഓരോ
പഠനയാത്രയും ഈ ലക്ഷ്യങ്ങളെല്ലാം
സാക്ഷാത് കരിച്ചുകൊണ്ടു
പോകന്നു.
അത്
സഹപാഠികളോടൊത്താകുബോള്
എല്ലാം ഒന്നു കൂടി വര്‍ദ്ധിക്കുന്നു.
![]() |
ശ്രാവണബല്‍ഗോളയിലെ ശിലാലിഖിതങ്ങള്‍ നോക്കികോണുന്നു |
ഈ
വര്‍ഷത്തെ പഠനയാത്ര കര്‍ണ്ണാടകയിലെ
ധര്‍മ്മസ്ഥല,
ശ്രാവണബല്‍ഗോള,
മൈസൂര്‍
എന്നിവിടങ്ങളിലെ വിവിധ
കാഴ്ചകളും ചരിത്രസ്മാരകങ്ങളും
സന്ദര്ശിക്കുവാനുള്ളതായിരുന്നു.
52 പേരടങ്ങുന്ന
കുട്ടികളുടെ സംഘം അവര്‍ക്ക്
വഴികാട്ടിയായി അധ്യാപക സംഘം.
ക്ലാസ്സ്
മുറികളിലെ വിദ്യാര്‍ത്ഥി
അധ്യാപക അതിര്‍വരമ്പുകളൊക്കെ
എത്രപെട്ടന്നാണ് മാഞ്ഞു
പോകുന്നത്........!
കുട്ടികള്‍ക്ക്
അവരുടെ സുഹൃത്തുക്കളെപ്പോലെ
അധ്യാപകരെ മനസ്സിലാക്കുവാനും
അധ്യാപകര്‍ക്ക് കുട്ടികളെ
മനസ്സിലാക്കുവാനും ഇത്തരം
വേളകള്‍ സാക്ഷ്യം വഹിക്കുന്നു!
Subscribe to:
Posts (Atom)